സര്‍ക്കാര്‍ വാക്ക് പാലിച്ചാല്‍ സമരത്തില്‍ നിന്ന് പിൻമാറും; വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ

By Team Member, Malabar News
Malabarnews_walayar case
Representational image
Ajwa Travels

തിരുവനന്തപുരം : സര്‍ക്കാര്‍ തങ്ങളുടെ വാക്ക് പാലിച്ചാല്‍ മാത്രമേ സമരത്തില്‍ നിന്ന് പിൻമാറുന്ന കാര്യം ആലോചിക്കുള്ളു എന്ന നിലപാട് വ്യക്‌തമാക്കി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. സമരം അവസാനിപ്പിക്കണമെന്നും സര്‍ക്കാരിന്റെയും പെണ്‍കുട്ടികളുടെ മാതാപിതാക്കളുടേയും ആവശ്യം ഒന്നാണെന്നും പറഞ്ഞ മന്ത്രി എ കെ ബാലന്റെ വാക്കുകള്‍ക്ക് മറുപടി ആയാണ് പെണ്‍കുട്ടികളുടെ അമ്മ ഇക്കാര്യം വ്യക്‌തമാക്കിയത്. അതിനാല്‍ തന്നെ തല്‍ക്കാലം സമരം തുടര്‍ന്ന് കൊണ്ട് പോകാന്‍ തന്നെയാണ് തീരുമാനമെന്നും അവര്‍ വ്യക്‌തമാക്കി.

പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരരംഗത്തേക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എത്തിയിരുന്നു. കേസ് ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയില്‍ ഉള്ളതിനാല്‍ വിധി വന്ന ശേഷം തുടരന്വേഷണത്തില്‍ തങ്ങളുടെ നിലപാട് വ്യക്‌തമാക്കുമെന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്. ഒപ്പം തന്നെ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ കുറ്റക്കാരായ ഒരു ഉദ്യോഗസ്‌ഥനും സര്‍വീസില്‍ ഉണ്ടാകില്ലെന്നും, പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ കൈക്കൊളളുന്നതെന്നും അദ്ദേഹം വ്യക്‌തമാക്കി.

വാളയാര്‍ കേസില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനും വാളയാറില്‍ എത്തി. കേസില്‍ നീതി തേടി സമരം ചെയ്യുന്ന പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് പിന്തുണ അറിയിക്കുന്നുവെന്ന് അദ്ദേഹം വ്യക്‌തമാക്കി. ഒപ്പം തന്നെ കേസ് അട്ടിമറിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടെന്നും, കേസില്‍ സിബിഐ അന്വേഷണം വേണമെന്നും അദ്ദേഹം വ്യക്‌തമാക്കി.

Read also : ലൈംഗിക അതിക്രമം, പ്രണയ നൈരാശ്യം; പെൺകുട്ടികളിലെ ആത്‍മഹത്യ കൂടുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE