സില്‍വര്‍ ലൈന്‍ വിശദീകരണ യോഗത്തിലേക്ക് പ്രതിഷേധ മാർച്ച്

By Trainee Reporter, Malabar News
silver line project
Representational Image
Ajwa Travels

കോഴിക്കോട്: സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു കോഴിക്കോട് ജില്ലയിലെ പൗരപ്രമുഖരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന വിശദീകരണ യോഗത്തിലേക്ക് പ്രതിഷേധ മാർച്ച്. കെ റെയിൽ വിരുദ്ധ ജനകീയ മുന്നണിയാണ് യോഗം നടക്കുന്ന കോഴിക്കോട് ബീച്ചിന് സമീപമുള്ള ഹോട്ടല്‍ സമുദ്രയില്‍ പ്രതിഷേധവുമായി എത്തിയത്.

യോഗം നടക്കുന്ന വേദിയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് കെ-റെയില്‍ വിരുദ്ധ സമര സമിതി നേരത്തെ അറിയിച്ചിരുന്നു. സ്‌ത്രീകൾ അടക്കം അഞ്ഞൂറിലേറെ പേർ പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്. പ്രതിഷേധക്കാരെ ബാരിക്കേഡ് വെച്ച് പോലീസ് തടഞ്ഞു. ഇതേ തുടർന്ന് സമരക്കാർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.

പ്രമുഖരെ അല്ല, നാട്ടിലെ പൗരൻമാരെയാണ് വിശദീകരണ യോഗത്തിലേക്ക് വിളിക്കേണ്ടതെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഇന്ന് വൈകിട്ട് മൂന്ന് മുതലാണ് ജില്ലയിലെ പൗരപ്രമുഖരുമായി മുഖ്യമന്ത്രി സമുദ്ര ഓഡിറ്റോറിയത്തിൽ വെച്ച് കൂടിക്കാഴ്‌ച നടത്തുന്നത്. ക്ഷണക്കത്തുമായി വരുന്നവരെയാണ് സംഘാടകർ യോഗം നടക്കുന്ന ഹാളിലേക്ക് പ്രവേശിപ്പിക്കുന്നത്.

Most Read: എസ്‌എസ്‌എൽസി പരീക്ഷ മാർച്ച് 31 മുതൽ; പ്ളസ്‌ ടു പരീക്ഷ 30ന് തുടങ്ങും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE