ട്രാൻസ്‌ജെൻഡേഴ്‌സിന് ശസ്‌ത്രക്രിയക്കുള്ള സൗകര്യം ഒരുക്കണം; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

By News Desk, Malabar News
Human Rights Commission Orderd An Inquiry On KSRTC Accident At Vellappara

തിരുവനന്തപുരം :ട്രാൻസ്‌ജെൻഡേഴ്‌സിന് അവരുടെ ആഗ്രഹപ്രകാരം സ്‌ത്രീയോ- പുരുഷനോ ആയി മാറാനുള്ള ശസ്‌ത്രക്രിയക്കും ചികിൽസക്കും സൗകര്യം ഒരുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. വിദഗ്‌ധ ഡോക്‌ടർമാരുടെ സേവനം കോട്ടയം മെഡിക്കൽ കോളേജ് ഉൾപ്പടെയുള്ള ആശുപത്രികളിൽ ഒരുക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്‌റ്റിസ് ആന്റണി ഡൊമിനിക്ക് ആവശ്യപ്പെട്ടു.

ശസ്‌ത്രക്രിയ സൗജന്യമാക്കുന്ന കാര്യം മെഡിക്കൽ കോളജ് തലത്തിൽ മാത്രം തീരുമാനിക്കാൻ കഴിയുന്നതല്ലെന്ന് ആരോഗ്യ ഡയറക്‌ടർ അറിയിച്ചു. ഇതിനുള്ള ഫണ്ട് ലഭ്യമാക്കണമെന്ന് കമ്മീഷൻ ചീഫ് സെക്രട്ടറിക്കും ആരോഗ്യ സെക്രട്ടറിക്കും ഉത്തരവ് നൽകി. ഉത്തരവിൻമേൽ സ്വീകരിച്ച നടപടികൾ സെപ്‌റ്റംബർ 12നകം അറിയിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

കോട്ടയം മെഡിക്കൽ കോളേജിൽ മൂന്ന് വർഷം മുമ്പ് തുടങ്ങിയ ട്രാൻസ്‌ജെൻഡർ ക്‌ളിനിക്ക് പ്രവർത്തന രഹിതമാണെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. ആരോഗ്യ വകുപ്പ് ഡയറക്‌ടറിൽ നിന്നും കമ്മീഷൻ റിപ്പോർട് വാങ്ങി. കോട്ടയം മെഡിക്കൽ കോളേജിലെ ഡെർമറ്റോളജി, സൈക്യാട്രി, പ്‌ളാസ്‌റ്റിക്‌ സർജറി, എന്റോ ക്രൈനോളജി വിഭാഗം ഡോക്‌ടർമാർ ട്രാൻസ്‌ജെൻഡർമാർക്ക് ആവശ്യമായ പരിശോധനകൾ നടത്താറുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

Most Read: ‘എവിടെയോ കണ്ട് നല്ല പരിചയം’; സോഷ്യൽ മീഡിയയെ ഞെട്ടിച്ച് കോടീശ്വരൻ ലുക്കുള്ള വയസൻ നായ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE