പുഷ്‌കർ സിങ് ധാമി പുതിയ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

By News Desk, Malabar News
Pushkar Singh Dhami
Pushkar Singh Dhami
Ajwa Travels

ഡെറാഡൂൺ: പുഷ്‌കർ സിങ് ധാമി ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയാകും. ഇന്ന് ചേർന്ന നിയമസഭാകക്ഷി യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ഖട്ടിമയിൽ നിന്നുള്ള എംഎൽഎയാണ് പുഷ്‌കർ സിങ് ധാമി.

ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന തിരഥ് സിങ് റാവത്ത് വെള്ളിയാഴ്‌ച രാത്രി രാജി വെച്ചതോടെയാണ് പുതിയ നേതൃത്വത്തെ കണ്ടെത്തേണ്ടി വന്നത്. നാലു മാസം മുമ്പാണ് തിരഥ് സിങ് റാവത്ത് പുതിയ മുഖ്യമന്ത്രിയായി അധികാരമേറ്റത്.

നിയമസഭാംഗമല്ലാത്ത തിരഥിനെ ആറു മാസത്തിനുള്ളിൽ ഉപതിരഞ്ഞെടുപ്പു നടത്തി എംഎൽഎ ആക്കാമെന്നായിരുന്നു ബിജെപി നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. എന്നാൽ കോവിഡ് സാഹചര്യത്തിൽ ഉപതിരഞ്ഞെടുപ്പ് തീരുമാനം അനിശ്‌ചിതമായി നീളുന്ന സാഹചര്യത്തിൽ അദ്ദേഹം സ്‌ഥാനമൊഴിയാൻ നിർബന്ധിതൻ ആവുകയായിരുന്നു.

Kerala News: രേഷ്‌മയോട് ചാറ്റ് ചെയ്‌തത്‌ ആത്‍മഹത്യ ചെയ്‌ത യുവതികൾ; കേസിൽ നിർണായക വഴിത്തിരിവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE