പേവിഷബാധ; വാക്‌സിൻ എത്തിച്ചത് ഗുണനിലവാര പരിശോധന നടത്താതെ

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: പേവിഷബാധ വാക്‌സിൻ വിതരണത്തിൽ ആരോഗ്യമന്ത്രിയുടെ വാദങ്ങൾ തള്ളി മെഡിക്കൽ സർവീസസ് കോർപറേഷൻ. കേരളത്തിലെ അടിയന്തര സാഹചര്യം പരിഗണിച്ച് ഗുണനിലവാര പരിശോധന നടത്താതെയാണ് വാക്‌സിൻ എത്തിച്ചതെന്ന് മെഡിക്കൽ സർവീസസ് കോർപറേഷൻ മനുഷ്യാവകാശ കമ്മീഷന് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി.

വിതരണം ചെയ്യുന്ന വിൻസ് ബയോ പ്രോഡക്ട്സിന്റെ ഇക്വിൻ ആന്റി റാബീസ് വാക്‌സിൻ ഇതുവരെ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടിട്ടില്ല. പേവിഷബാധ വാക്‌സിന്റെ ആവശ്യകത കൂടിവരുന്നതും കോവിഡ് കാലത്ത് പരിശോധനാ ഫലം വൈകാനുള്ള സാഹചര്യവും കണക്കിലെടുത്താണ് ഗുണനിലവാര പരിശോധന നടത്താതെ എത്തിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.

മാത്രമല്ല, മുൻവർഷങ്ങളിലും പരിശോധനയിൽ ഇത്തരത്തിലുള്ള ഇളവുകൾ നൽകിയതായും എംഡി വിശദീകരിക്കുന്നു. ഗുണനിലവാര പരിശോധന നടത്തിയാണ് വാക്‌സിൻ എത്തിച്ചത് എന്നായിരുന്നു നിയമസഭയിൽ ആരോഗ്യമന്ത്രിയുടെ വാദം. എന്നാൽ, ഇത് മുഖ്യമന്ത്രി തിരുത്തുകയും വിദഗ്‌ധ സമിതി അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു.

Most Read: ഇനിമുതൽ ഷവർമ വിൽക്കാൻ പ്രത്യേക ലൈസൻസ് വേണം; മാർഗ നിർദേശങ്ങൾ ശക്‌തം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE