ഇനിമുതൽ ഷവർമ വിൽക്കാൻ പ്രത്യേക ലൈസൻസ് വേണം; മാർഗ നിർദേശങ്ങൾ ശക്‌തം

By Central Desk, Malabar News
special license is required to sale Shawarma; Guidelines strong
Image for representation/ Courtesy: Grabhouse
Ajwa Travels

തിരുവനന്തപുരം: ഷവർമ വിൽക്കാൻ പ്രത്യേക ലൈസൻസ് സംവിധാനം ഏർപ്പെടുത്തി ആരോഗ്യവകുപ്പ്. ഷവര്‍മ സൃഷ്‌ടിക്കുന്ന നിരന്തര ഭക്ഷ്യവിഷബാധയെ പ്രതിരോധിക്കാൻ ഹൈക്കോടതിവരെ ഇടപെട്ട ശേഷമാണ് സർക്കാർ സംവിധാനങ്ങളുടെ ഉണർവ്. ഷവർമ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് വിദ്യാർഥിനി മരിച്ചസംഭവം ഉൾപ്പടെ പലരും ഐസിയുവിൽ എത്തിച്ചേരുന്ന സാഹചര്യം വരെ സംസ്‌ഥാനത്ത്‌ അടിക്കടി ഉണ്ടായപ്പോഴാണ് ആരോഗ്യവകുപ്പിന്റെ ഇടപെടൽ.

ഇനിമുതൽ ലൈസൻസില്ലാതെ ഷവർമ വിൽപന നടത്തിയാൽ 5 ലക്ഷം രൂപ വരെ പിഴയും 6 മാസം വരെ തടവും ലഭിക്കും. പാർസൽ നൽ‌കുന്ന ഷവർമ പാക്കറ്റുകളില്‍ അതുണ്ടാക്കിയ തീയതിയും സമയവും പരമാവധി ഉപയോഗസമയവും രേഖപ്പെടുത്തണം. ഇവപാലിക്കാത്ത സ്‌ഥാപനങ്ങളെ സംബന്ധിച്ച് പൊതുജനങ്ങൾക്ക് ആരോഗ്യവകുപ്പിനെ അറിയിക്കാം.

തൊഴിലാളികൾക്ക് കൃത്യമായ പരിശീലനം നൽകണം. വൃത്തിയുള്ള സ്‌ഥലത്തുമാത്രമേ ഷവർമ പാചകം ചെയ്യാവൂ. ഷവര്‍മ നിർമാണത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങൾ വ‍ൃത്തിയുള്ളതും പൊടിപിടിക്കാത്തതും ആയിരിക്കണം. ഇറച്ചി മുറിക്കാൻ വൃത്തിയുള്ള കത്തികൾ ഉപയോഗിക്കണം. ഭക്ഷണമുണ്ടാക്കുന്നവർ ഹെയർ ക്യാംപും ഗ്‌ളൗസും ധരിക്കണം. തൊഴിൽദാതാവ് തൊഴിലാളികളുടെ ഫിറ്റ്‌നസ്‌ സർട്ടിഫിക്കറ്റ് ഉറപ്പാക്കണം.

ഷവർമ തയാറാക്കാനുള്ള ഉൽപന്നങ്ങൾ എഫ്എസ്എസ്എഐ അംഗീകാരമുള്ള വ്യാപാരികളിൽനിന്നു മാത്രമേ വാങ്ങാവൂ. ബ്രഡിലും കുബ്ബൂസിലും ഉപയോഗ കാലാവധി രേഖപ്പെടുത്തുന്ന സ്‌റ്റിക്കറുകൾ ഉണ്ടാകണം. ചിക്കൻ 15 മിനിട്ടും ബീഫ് 30 മിനിട്ടും തുടർച്ചയായി വേവിക്കണം. അരിയുന്ന ഇറച്ചി വീണ്ടും വേവിച്ചെന്ന് ഉറപ്പാക്കണം.

ബീഫ് 71 ഡിഗ്രി സെൽഷ്യസിൽ 15 സെക്കൻഡും കോഴിയിറച്ചി 74 ഡിഗ്രി സെൽ‌ഷ്യസിൽ 15 സെക്കൻഡും രണ്ടാമത് വേവിക്കണം. രോഗാണുക്കളെ നശിപ്പിക്കാനുള്ള സംവിധാനം ഉപയോഗിച്ച (പാസ്‌റ്ററൈസ്‌ഡ്‌) മുട്ട മാത്രമേ മയണൈസ് നിർമാണത്തിന് ഉപയോഗിക്കാവൂ. മയണൈസ് പുറത്തെ താപനിലയിൽ 2 മണിക്കൂറിലധികം വെയ്‌ക്കാൻ പാടില്ല. ഉപയോഗിച്ചശേഷം ബാക്കിവരുന്ന മയണൈസ് 4 ഡിഗ്രി സെല്‍ഷ്യസിൽ സൂക്ഷിക്കണം. 2 ദിവസത്തിനുശേഷം ഉപയോഗിക്കാൻ പാടില്ല.

കാസർകോട് ചെറുവത്തൂരിൽ ദേവനന്ദയെന്ന പെൺകുട്ടി ഷവർമ കഴിച്ചതിനെ തുടർന്ന് മരണപ്പെട്ട കേസുമായി ബന്ധപ്പെട്ട് ജൂൺ മാസത്തിൽ ഹൈകോടതി ഇടപെടൽ ഉണ്ടായിരുന്നു. ഷവർമപോലുള്ള ഭക്ഷ്യ വസ്‌തുക്കൾ വിൽക്കുന്ന കടകളിൽ നിരന്തര പരിശോധനകൾ നടത്തണെമെന്നും പരിശോധനക്ക് അധികൃതർ കൃത്യമായ മേൽനോട്ടം വഹിക്കണമെന്നും മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കണമെന്നും ചീഫ് ജസ്‌റ്റിസ്‌ എസ് മണികുമാർ അടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശിച്ചിരുന്നു.

Most Read: ബഹുഭാര്യത്വവും തഹ്‌ലീല്‍ ആചാരവും ഭരണഘടനാ ബെഞ്ചില്‍; കേന്ദ്ര സർക്കാരിന് നോട്ടീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE