രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ; സുരക്ഷ ശക്‌തമാക്കി പോലീസ്

By Staff Reporter, Malabar News
Rahul Gandhi in Wayanad today; Will participate in various programs
Ajwa Travels

കൽപ്പറ്റ: രാഹുൽ ഗാന്ധി ഇന്ന് വയനാട് സന്ദർശിക്കും. രാവിലെ കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തുന്ന രാഹുൽ ഗാന്ധിയെ കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ സ്വീകരിക്കും. എസ്‌എഫ്‌ഐ പ്രവർത്തകർ തന്റെ ഓഫിസ് തകർത്ത് ഒരാഴ്‌ചയ്‌ക്ക് ശേഷമാണ് രാഹുൽ മണ്ഡലത്തിൽ എത്തുന്നത്.

ത്രിദിന സന്ദർശനത്തിനിടെ മാനന്തവാടിയിലെ കർഷക ബാങ്ക് കെട്ടിടത്തിന്റെ ഉൽഘാടനവും, സുൽത്താൻ ബത്തേരിയിൽ നടക്കുന്ന യുഡിഎഫ് ബഹുജൻ സമാഗമം ഉൾപ്പെടെ വിവിധ പരിപാടികളിൽ രാഹുൽ പങ്കെടുക്കും. ഞായറാഴ്‌ച കോഴിക്കോട് നിന്ന് ഡെൽഹിയിലേക്ക് മടങ്ങും.

അതേസമയം, കഴിഞ്ഞയാഴ്‌ച എകെജി സെന്ററിൽ ഉണ്ടായ അക്രമ സംഭവത്തിന് പിന്നാലെ പോലീസ് കനത്ത ജാഗ്രതയിലാണ്. മുൻ കോൺഗ്രസ് അധ്യക്ഷന്റെ സന്ദർശനവേളയിൽ കൂടുതൽ അനിഷ്‌ട സംഭവങ്ങൾ ഒഴിവാക്കാൻ സുരക്ഷ ശക്‌തമാക്കി.

Read Also: ജൂണിലെ മഴയില്‍ പകുതിയിലേറെ കുറവ്; 46 വര്‍ഷത്തിനിടെ ആദ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE