രാഹുൽ ഗാന്ധി വയനാട്ടിൽ; വിവിധ പരിപാടികളിൽ പങ്കെടുക്കും

By Web Desk, Malabar News
rahul gandhi
Ajwa Travels

വയനാട്: കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി കേരളത്തിലെത്തി. രണ്ട് ദിവസം സ്വന്തം ലോക്‌സഭാ മണ്ഡലമായ വയനാട്ടിലെ വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. അന്തരിച്ച മുൻ എംഎൽഎ സി മോയിൻകുട്ടി അനുസ്‌മരണ സമ്മേളനത്തിലാണ് ആദ്യം പങ്കെടുക്കുക.

ഉച്ചയ്‌ക്ക്‌ രണ്ടു മണിയോടെ കളക്‌ടറേറ്റിൽ ചേരുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ അവലോകന യോഗമായ ദിശയിലും പങ്കെടുക്കും. ശേഷം അഡ്വ. സിദ്ദിഖ് എംഎൽഎയുടെ കൽപ്പറ്റയിലെ ഓഫിസ് ഉൽഘാടനം ചെയ്യും.

തുടർന്ന് പൊഴുതന ഗ്രാമപഞ്ചായത്തിൽ പിഎംജിഎസ്‌വൈ സ്‌കീമിൽ ഉൾപ്പെടുത്തി നിർമ്മിച്ച അച്ചൂർ- ചാത്തോത്ത് റോഡ് ഉൽഘാടനവും എംപി നിർവഹിക്കും. നാളെ രാവിലെ 11 മണിയോടെ പുൽപള്ളി ആടിക്കൊല്ലിയിലെ ലൈബ്രറി കെട്ടിടവും വിനോദ് സമുച്ചയവും അദ്ദേഹം ഉൽഘാടനം ചെയ്യും.

Read Also: മക്കളുടെ ഇൻസ്‌റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്‌തു; പ്രിയങ്കയുടെ പരാതി പരിശോധിക്കാൻ ഐടി മന്ത്രാലയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE