നിയമ ലംഘനം; ബഹ്‌റൈനിൽ പരിശോധന തുടരുന്നു

By News Bureau, Malabar News
Ajwa Travels

മനാമ: നിയമ ലംഘകരായ തൊഴിലാളികളെ കണ്ടെത്താനായി ബഹ്റൈനില്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി നടത്തുന്ന പരിശോധനകള്‍ തുടരുന്നു. ആഭ്യന്തര മന്ത്രാലയത്തിലെ നാഷണാലിറ്റി, പാസ്‍പോര്‍ട്ട്സ് ആന്റ് റെസിഡന്‍സ് അഫയേഴ്‌സ് വിഭാഗത്തിന്റെ കൂടി സഹകരണത്തോടെയായിരുന്നു പരിശോധന.

വടക്കന്‍ ഗവര്‍ണേറ്റിലെ വിവിധ തൊഴില്‍ സ്‌ഥലങ്ങളില്‍ കഴിഞ്ഞ ദിവസം പരിശോധന നടന്നു. തൊഴില്‍ നിയമങ്ങള്‍ക്ക് പുറമെ ഇമിഗ്രേഷന്‍ ചട്ടങ്ങളുടെ ഉള്‍പ്പടെയുള്ള ലംഘനങ്ങള്‍ പരിശോധനകളില്‍ കണ്ടെത്തിയിട്ടുണ്ട്. നിയമലംഘകരായ തൊഴിലാളികള്‍ക്കെതിരെ നിയമ നടപടികളും സ്വീകരിച്ചു.

ബഹ്റൈന്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയും ആഭ്യന്തര മന്ത്രാലയവും മറ്റ് സര്‍ക്കാര്‍ വകുപ്പുകളും ചേര്‍ന്ന് രാജ്യത്തെ തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ട് നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് നടപടി.

അതേസമയം രാജ്യത്ത് എവിടെയും തൊഴില്‍ നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ വിവരമറിയിക്കണമെന്ന് ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി പൊതുജനങ്ങളോട് അറിയിച്ചിട്ടുണ്ട്. തൊഴില്‍ വിപണിയില്‍ മൽസര ക്ഷമതയും നീതിയും ഉറപ്പാക്കാനും തെറ്റായ പ്രവണതകള്‍ കാരണം സാമൂഹിക സുരക്ഷക്കുണ്ടാകുന്ന ആഘാതം ഇല്ലാതാക്കാനും ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി ലക്ഷ്യമിടുന്നതായും അധികൃതർ വ്യക്‌തമാക്കി.

Most Read: മഹാരാഷ്‌ട്ര സ്‌പീക്കറായി രാഹുൽ നർവേക്കർ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE