സംസ്‌ഥാനത്ത് മഴ തുടരുന്നു; വീടുകൾ തകർന്നു, താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്

By Staff Reporter, Malabar News
Heavy Rain Alert In Kerala Yellow Alert In 8 Districts Today

കൊച്ചി: സംസ്‌ഥാനത്ത് മഴ ശക്‌തമായി തുടരുന്ന പശ്‌ചാത്തലത്തില്‍ താഴ്‌ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായി. കൊല്ലം ജില്ലയില്‍ മൂന്ന് വീടുകള്‍ തകര്‍ന്നു. കൊല്ലം താലൂക്കില്‍ രണ്ട് വീടുകളും പത്തനാപുരത്ത് ഒരു വീടുമാണ് തകര്‍ന്നത്. കനത്ത മഴയില്‍ കോഴിക്കോട് നാദാപുരം കച്ചേരിയില്‍ വീട് തകര്‍ന്നു. കൊച്ചി നഗരത്തിന്റെ വിവിധ പ്രദേശങ്ങളിലും കനത്ത വെള്ളക്കെട്ട് തുടരുകയാണ്.

മഴയില്‍ നഗരത്തിലെ ജ്യൂ സ്ട്രീറ്റ് റോഡ്, എംജി റോഡ് പരിസരം, കലൂര്‍ കത്രൃക്കടവ് റോഡ്, നോര്‍ത്ത് പരിസരം, എറണാകുളം കെഎസ്ആര്‍ടിസി, ബാനര്‍ജി റോഡ്, എസ്എ റോഡ്, മേനക ജങ്ക്ഷന്‍, പരമാര റോഡ്, കലാഭവന്‍ റോഡ്, കലൂര്‍, പുല്ലേപ്പടി, സലിംരാജ റോഡ്, കടവന്ത്ര, പനമ്പിള്ളി തുടങ്ങിയ മേഖലകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. മഴയ്‌ക്ക് ശമനമാകാഞ്ഞതോടെ വാഹന യാത്രക്കാരും വലഞ്ഞു.

നിരത്തുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടത് ചിലയിടങ്ങളില്‍ ഗതാഗതക്കുരുക്കിന് കാരണമായി. കച്ചേരിപ്പടി, എംജി റോഡ്, എന്നിവിടങ്ങളിലും വെള്ളം കയറിയതിനെ തുടര്‍ന്ന് വാഹനങ്ങള്‍ ഇഴഞ്ഞു നീങ്ങിയത് ഗതാഗതക്കുരുക്ക് സൃഷ്‌ടിച്ചു. കെഎസ്ആര്‍ടിസി സ്‌റ്റാന്‍ഡ് വെള്ളത്തില്‍ മുങ്ങിയതോടെ, ബസുകള്‍ സ്‌റ്റാന്‍ഡിന് പുറത്തു നിര്‍ത്തി യാത്രക്കാരെ കയറ്റി. ബസ് സ്‌റ്റാന്‍ഡ് പരിസരത്തെ ഇടറോഡുകളിലും വെള്ളത്തിലായി.

Read Also: തോമസ് കപ്പ് ബാഡ്‌മിന്റൺ; ഇന്ത്യ ഇന്ന് ഫൈനൽ പോരാട്ടത്തിന് ഇറങ്ങും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE