വിസ്‌മയ കാഴ്‌ചകളുമായി റാമോജി ഫിലിം സിറ്റി വീണ്ടും തുറക്കുന്നു; 18 മുതൽ

By Team Member, Malabar News
ramoji film city
Representational image
Ajwa Travels

ഹൈദരാബാദ് : കോവിഡ് വ്യാപനത്തിന് ശേഷം സിനിമ വിസ്‌മയങ്ങൾ വിനോദ സഞ്ചാരികൾക്ക് സമ്മാനിക്കാൻ റാമോജി റാവു ഫിലിം സിറ്റി തുറക്കുന്നു. ഫെബ്രുവരി 18ആം തീയതി മുതലാണ് റാമോജി ഫിലിം സിറ്റി സഞ്ചാരികൾക്കായി വീണ്ടും തുറന്നു കൊടുക്കുന്നത്. ഇതോടെ വിനോദവും സിനിമയും മികച്ച അനുഭവം സമ്മാനിക്കുന്ന റാമോജി ഫിലിം സിറ്റിയില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത് ആകര്‍ഷകമായ കാഴ്‍ചകളാണ്.

സിനിമാ ലൊക്കേഷനുകള്‍, സ്‌റ്റണ്ട് ഷോകള്‍, ലണ്ടൻ വീഥികള്‍, മുഗള്‍ ഗാര്‍ഡൻ, സാഹസിക വിനോദങ്ങള്‍ തുടങ്ങി രാജ്യത്തെയും വിദേശങ്ങളിലെയും പ്രധാന കേന്ദ്രങ്ങളൊക്കെയും ഇവിടെ പുനഃസൃഷ്‍ടിച്ചിട്ടുണ്ട്. കാഴ്‌ചകൾക്കും വിസ്‌മയങ്ങൾക്കും ഒപ്പം തന്നെ സാധാരണക്കാരായ ആളുകൾക്കും തങ്ങളുടെ ബജറ്റിനിണങ്ങിയ തരത്തിലുള്ള മുറികൾ മുതൽ വിവിധ തലത്തിലുള്ള താമസ സൗകര്യങ്ങൾ വരെ ഇവിടെ ഒരുക്കിയിട്ടുണ്ട്.

കോവിഡ് വ്യാപനം രാജ്യത്ത് ഇപ്പോഴും നിലനിൽക്കുന്നതിനാൽ കർശനമായും എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചായിരിക്കും റാമോജി റാവു ഫിലിം സിറ്റി പ്രവർത്തിക്കുക. ഇവിടുത്തെ പ്രധാന കേന്ദ്രങ്ങൾ എല്ലാം തന്നെ അണുവിമുക്‌തമാക്കിയും, ആളുകൾ തമ്മിൽ സാമൂഹിക അകലം ഉറപ്പ് വരുത്തിയുമായിരിക്കും 18ആം തീയതി മുതൽ വീണ്ടും പ്രവർത്തനം പുനഃരാരംഭിക്കുക. കൂടാതെ സുരക്ഷാ മാനദണ്ഡങ്ങളില്‍ പരിശീലനം ലഭിച്ച ഗൈഡുകളാണ് ടൂറിസ്‌റ്റുകളെ അനുഗമിക്കുക. പ്രവേശനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് www.ramojifilmcity.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ 18001202999 എന്ന ടോള്‍ ഫ്രീ നമ്പറിൽ വിളിക്കുകയോ ചെയ്യാവുന്നതാണ്.

Read also : ചെന്നൈ കാട്ടുപ്പള്ളി തുറമുഖ വികസനം; അദാനിക്ക് എതിരെ ജനകീയ പ്രതിഷേധം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE