കോവിഡ് രോഗിക്ക് നേരെയുണ്ടായ പീഡനശ്രമം; ആശുപത്രി ജീവനക്കാരന്‍ അറസ്‌റ്റില്‍

By News Desk, Malabar News
Rape
Representational Image
Ajwa Travels

കോഴിക്കോട്: അത്തോളി മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗിയെ പിഡിപ്പിക്കാന്‍ ശ്രമിച്ച ആശുപത്രി ജീവനക്കാരന്‍ അറസ്‌റ്റില്‍. ചേളന്നൂര്‍ സ്വദേശി പി അശ്വിന്‍ കൃഷ്‌ണനാണ് പിടിയിലായത്.

ആശുപത്രിയിലെ കോവിഡ് ചികില്‍സ കേന്ദ്രത്തില്‍ ഞായറാഴ്‌ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് അശ്വിനെ സസ്‌പെന്‍ഡ് ചെയ്‌തിരുന്നു. കഴിഞ്ഞ വ്യാഴാഴ്‌ചയാണ് പരാതിക്കാരിയായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രി രേഖകളില്‍ നിന്നും യുവതിയുടെ ഫോണ്‍ നമ്പര്‍ എടുത്ത ശേഷം ഇയാള്‍ വാട്‌സ്ആപ്പില്‍ നിരന്തരം സന്ദേശങ്ങള്‍ അയച്ചിരുന്നു.

ഇക്കാര്യം രാത്രി തന്നെ യുവതി ഡ്യൂട്ടിയിലുള്ള വനിതാ ഡോക്‌ടർമാരെ അറിയിച്ചിരുന്നു. എന്നാല്‍ നടപടി ഉണ്ടായില്ലെന്ന് യുവതി പറഞ്ഞു. തുടര്‍ന്ന് രാത്രി പതിനൊന്നരയോടെ ഇയാള്‍ വീണ്ടും യുവതിയെ ഫോണില്‍ വിളിച്ചുവെങ്കിലും യുവതി ഫോണ്‍ എടുത്തില്ല. അല്‍പസമയം കഴിഞ്ഞ് പിപിഇ കിറ്റ് ധരിച്ചെത്തിയ അശ്വിന്‍ ഡോകടര്‍ വിളിക്കുന്നതായി യുവതിയെ അറിയിച്ചു.

Also Read: റോഷന്‍ ആന്‍ഡ്രൂസ് വിളിക്കുന്നു; സംവിധാന സഹായികളാവാം

യുവതിയുമായി താഴേക്കു പോകുന്നതിന് പകരം ലിഫ്റ്റില്‍ ആളൊഴിഞ്ഞ മുകളിലെ നിലയില്‍ എത്തിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്‌തുവെന്നാണ് യുവതിയുടെ പരാതി. ലിഫ്റ്റില്‍ കയറി രക്ഷപ്പെട്ട യുവതി താഴെ നിലയില്‍ എത്തിയ ശേഷമാണ് മറ്റു രോഗികളും ജീവനക്കാരും വിവരം അറിയുന്നത്. യുവതി ജീവനക്കാരനെ തടഞ്ഞു വെക്കുന്നതും ഇയാളോട് കയര്‍ക്കുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE