റോഷന്‍ ആന്‍ഡ്രൂസ് വിളിക്കുന്നു; സംവിധാന സഹായികളാവാം

By News Desk, Malabar News
MalabarNews_roshan andrews
Rosshan Andrrews
Ajwa Travels

സിനിമ സ്വപ്‍നവുമായി ജീവിക്കുന്ന ആളുകള്‍ക്ക് അവസരമൊരുക്കി പ്രശസ്‌ത സംവിധായകൻ റോഷന്‍ ആന്‍ഡ്രൂസ്. പുതുമുഖങ്ങളായ രണ്ട് സംവിധാന സഹായികളെ ആണ് അദ്ദേഹം തേടുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ വിവരം അദ്ദേഹം പങ്ക് വെച്ചിരിക്കുന്നത്. സിനിമ സ്വപ്‍നമായി കാണുന്ന ഒരുപാട് പേരുണ്ട്, അവരില്‍ ചിലര്‍ക്കെങ്കിലും അവസരം നല്‍കണമെന്ന് താന്‍ ആഗ്രഹിക്കുന്നു. അതിനാല്‍ തന്റെ അടുത്ത ചിത്രങ്ങളിലേക്കാണ് സഹായികളെ തേടുന്നതെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്‌റ്റില്‍ കുറിച്ചു.

റോഷന്‍ ആന്‍ഡ്രൂസിന്റെ ഫേസ്ബുക്ക് പോസ്‌റ്റ് –


ആഗ്രമുള്ളവര്‍ തങ്ങള്‍ ചെയ്‌ത വര്‍ക്കിന്റെ ലിങ്കും ബയോഡാറ്റയും സഹിതം മെയില്‍ ചെയ്യാനാണ് പോസ്‌റ്റില്‍ പറഞ്ഞിരിക്കുന്നത്. സൂപ്പര്‍ ഹിറ്റായ ഉദയനാണു താരം എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ 2005 ലാണ് റോഷന്‍ ആന്‍ഡ്രൂസ് സിനിമാ സംവിധാന രംഗത്ത് എത്തുന്നത്. നോട്ട്ബുക്ക്, ഇവിടം സ്വര്‍ഗമാണ്, മുംബൈ പൊലീസ്, ഹൗ ഓള്‍ഡ് ആര്‍ യൂ തുടങ്ങി ശ്രദ്ധേയമായ സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്‌തിട്ടുണ്ട്. മഞ്‌ജുവാരിയര്‍ കേന്ദ്ര കഥാപാത്രമായ ‘പ്രതി പൂവന്‍ കോഴി’യാണ് അദ്ദേഹം അവസാനം സംവിധാനം ചെയ്‌ത സിനിമ.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE