ഫ്ളാറ്റിലെ പീഡനം; മാർട്ടിൻ ജോസഫിനെ കണ്ടെത്താൻ ഡ്രോൺ പരിശോധന

By Syndicated , Malabar News
rape in the flat Drone search to find Martin Joseph

തൃശൂർ: കൊച്ചിയിലെ ഫ്‌ളാറ്റിൽ യുവതിയെ പീഡനത്തിനിരയാക്കിയ കേസിലെ പ്രതി മാർട്ടിൻ ജോസഫിനെ കണ്ടെത്താൻ ഡ്രോൺ പരിശോധന. തൃശൂർ മുണ്ടൂരിലെ വനപ്രദേശമുൾപ്പെടുന്ന സ്‌ഥലത്താണ് ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തുന്നത്.

മാർട്ടിന്റെ സുഹൃത്തുക്കളെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിരുന്നു. ഇവർ നൽകിയ വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണ് മുണ്ടൂർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നത്. മുണ്ടൂരിലെ കുറ്റിക്കാട്ടിലും പ്രദേശങ്ങളിലുമായാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുന്നത്.

അതേസമയം തന്നെ ഫ്‌ളാറ്റിൽ കയറി വന്ന് മാർട്ടിൻ മ‍ർദ്ദിച്ചിട്ടുണ്ടെന്ന് മറ്റൊരു യുവതി കൂടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. എറണാകുളം വനിതാ പൊലീസ് സ്‌റ്റേഷനിലാണ് യുവതി പരാതി നൽകിയത്. ഈ പരാതിയിലും പോലീസ് കേസെടുത്തിട്ടുണ്ട്.

Read also: മരംമുറി കേസ് പ്രതികളുമായി മുഖ്യമന്ത്രി കൂടിക്കാഴ്‌ച നടത്തി; ചിത്രം പുറത്തുവിട്ട് പിടി തോമസ്

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE