ടെൽ അവീവ്: ഇസ്രയേലിൽ മുന്നണി പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നേരിടാൻ ധാരണ. ഇസ്രയേൽ പ്രധാനമന്ത്രി നഫ്‌താലി ബെന്നറ്റും വിദേശകാര്യമന്ത്രി യയിർ ലാപിഡുമായി ഇക്കാര്യത്തിൽ ധാരണയായി. 120 ആംഗ പാർലമെന്റിൽ ഭരണ മുന്നണിയിലുള്ള എട്ട് പാർട്ടികൾക്ക് കൂടി 61 അംഗങ്ങളുടെ പിന്തുണയാണ് ഉള്ളത്.
ഒരു വർഷം മുമ്പ് അധികാരമേറ്റത് മുതൽ എട്ട് പാർട്ടികളുടെ അനിയന്ത്രിതമായ സഖ്യത്തെ ഒരുമിച്ച് നിർത്താൻ ബെന്നറ്റ് പാടുപെട്ടിരുന്നു. കൂറുമാറ്റങ്ങൾ മൂലവും മറ്റും രണ്ട് മാസത്തിലേറെയായി പാർലമെന്റിൽ ഭൂരിപക്ഷമില്ലാതെ തകർന്ന സഖ്യത്തെ ഉപേക്ഷിക്കാൻ ഇതോടെ തീരുമാനിക്കുകയായിരുന്നു. പാർലമെന്റ് പിരിച്ചുവിടാനുള്ള ബിൽ അടുത്ത ആഴ്‌ച അവതരിപ്പിച്ചേക്കും.
ഒക്‌ടോബറോടെ രാജ്യത്ത് മൂന്ന് വർഷത്തിനിടെയുള്ള അഞ്ചാം തിരഞ്ഞെടുപ്പിലേക്ക് നീങ്ങാനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്. ബെഞ്ചമിൻ നെതന്യാഹു അധികാരത്തിൽ തിരിച്ചെത്താനുള്ള അവസരമായി ഇതിനെ ഉപയോഗിച്ചേക്കും എന്നാണ് വിലയിരുത്തൽ.
Read Also: വൃക്ക മാറ്റിവച്ച രോഗി മരിച്ച സംഭവം; പോലീസ് കേസ് എടുത്തു