സമൂഹത്തിലെ അസമത്വത്തിന് പിന്നിൽ ജനസംഖ്യാ വര്‍ധനവ്; യോഗി ആദിത്യനാഥ്

By Syndicated , Malabar News
Yogi Adityanath
Ajwa Travels

ലഖ്‌നൗ: സമൂഹത്തിൽ അസമത്വം തുടരുന്നതിന് പിന്നിൽ ജനസംഖ്യാ വര്‍ധനവാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പുരോഗമന സമൂഹത്തിന്റെ അടയാളമാണ് ജനസംഖ്യാ നിയന്ത്രണം. ജനസംഖ്യാ വര്‍ധനവ് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ബോധവാൻമാർ ആയിരിക്കണമെന്നും ആദിത്യനാഥ്‌ പറഞ്ഞു. ലോകജനസംഖ്യ ദിനത്തോടനുബന്ധിച്ചാണ് യോഗിയുടെ പ്രസ്‌താവന.

ജനസംഖ്യാ നിയന്ത്രണത്തിന്റെ ഭാഗമായി രണ്ടിൽ കൂടുതൽ കുട്ടികൾ ഉള്ളവർക്ക് സർക്കാർ ആനുകൂല്യവും ജോലിയും വിലക്കാനാണ് ഉത്തർപ്രദേശ് സർക്കാരിന്റെ പുതിയ തീരുമാനം. യോഗി ആദിത്യനാഥ് സർക്കാർ തയ്യാറാക്കിയ കരട് ബില്ലിൽ രണ്ടിലധികം കുട്ടികളുള്ള കുടുംബങ്ങളെ സർക്കാർ ആനുകൂല്യങ്ങളും ജോലിയും ലഭിക്കുന്നതിൽ നിന്നും വിലക്കാൻ വ്യവസ്‌ഥ ചെയ്യുന്നു. തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തും.

Read also: ഡെല്‍ഹിയിൽ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതൽ ഇളവുകൾ​

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE