ഡെല്‍ഹിയിൽ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതൽ ഇളവുകൾ​

By Syndicated , Malabar News
relaxation of covid restrictions in Delhi

ന്യൂഡെൽഹി: കോവിഡ്​ നിയന്ത്രണങ്ങളില്‍ കൂടുതൽ ഇളവുകൾ​ അനുവദിച്ച്‌​ ഡെല്‍ഹി സര്‍ക്കാര്‍. സ്‌കൂളുകൾ, കോളേജുകള്‍, അക്കാദമി ട്രെയിനിങ്​ സെന്ററുകള്‍ എന്നിവ തുറക്കാമെന്നും ഓഡിറ്റോറിയങ്ങള്‍ക്കും അസംബ്ളി ഹാളുകള്‍ക്കും പ്രവര്‍ത്തിക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചു.

എന്നാൽ സ്‌കൂളുകളിലും കോളേജുകളിലും അധ്യാപകര്‍ക്ക്​ മാത്രമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. കൂടാതെ 50 ശതമാനം ആളുകൾക്ക് മാത്രമേ പ്രവേശനാനുമതി ലഭിക്കുകയുള്ളൂ. അതേസമയം, സ്വിമ്മിങ്​ പൂളുകള്‍, സിനിമ തിയേറ്ററുകള്‍, സ്​പാ എന്നിവയ്‌ക്ക് പ്രവർത്തിക്കാൻ അനുവാദമില്ല.

കോവിഡ്​ രണ്ടാം തരംഗത്തെ​ തുടര്‍ന്ന്​ ഏപ്രില്‍ 20നാണ്​ ഡെല്‍ഹിയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്​.

Read also: എംബിബിഎസ് വിദ്യാർഥികൾക്ക് ആയുഷ് പരിശീലനം; എതിര്‍ത്ത് ഐഎംഎ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE