മേപ്പയൂരിൽ റിട്ട.അധ്യാപക ദമ്പതിമാരെ മരിച്ച നിലയിൽ കണ്ടെത്തി

By Trainee Reporter, Malabar News
kannur news
Representational Image
Ajwa Travels

കോഴിക്കോട്: ജില്ലയിലെ മേപ്പയൂരിൽ ദമ്പതിമാരെ മരിച്ച നിലയിൽ കണ്ടെത്തി. മേപ്പയൂർ സ്വദേശികളായ വിരമിച്ച അധ്യാപക ദമ്പതിമാരെയാണ് വീടിന് സമീപത്തെ വിറകു പുരയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പട്ടോനകണ്ടി പ്രശാന്തിയിൽ കെകെ ബാലകൃഷണൻ (72), ഭാര്യ കുഞ്ഞിമാത (67) എന്നിവരാണ് മരിച്ചത്.

മേപ്പയൂർ പോലീസ് ഇൻസ്‌പെക്‌ടർ കെ ഉണ്ണികൃഷ്‌ണന്റെ നേതൃത്വത്തിലുള്ള പോലീസ് സ്‌ഥലത്തെത്തിയിട്ടുണ്ട്. ആൽമഹത്യ ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോസ്‌റ്റുമോർട്ടത്തിനായി മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ചിങ്ങപുരം സികെജി ഹൈസ്‌കൂൾ റിട്ടയേർഡ് അധ്യാപകനായിരുന്നു ബാലകൃഷ്‌ണൻ. ഇരിങ്ങാത്ത് യുപി സ്‌കൂൾ റിട്ടയേർഡ് അധ്യാപികയായിരുന്നു കുഞ്ഞിമാത. രണ്ട് മക്കളുണ്ട്.

Read Also: മുട്ടിൽ മരംമുറി കേസ്; മുഖ്യപ്രതികളെ കോടതി റിമാൻഡ് ചെയ്‌തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE