സഭയെ അവഹേളിച്ചു; രമേശ് ചെന്നിത്തലക്ക് എതിരെ അവകാശ ലംഘന നോട്ടീസ്

By Staff Reporter, Malabar News
malabarnews-ramesh-chennithala
Ramesh Chennithala
Ajwa Travels

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് എതിരെ അവകാശ ലംഘന നോട്ടീസ്. രമേശ് ചെന്നിത്തല സഭയെ അവഹേളിച്ചുവെന്ന് കാണിച്ച് സിപിഎം എംഎൽഎ ഐബി സതീഷാണ് സ്‌പീക്കർക്ക് നോട്ടീസ് നൽകിയത്. പ്രതിപക്ഷ നേതാക്കൾക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സ്‌പീക്കർ അനുമതി നൽകിയതിന് പിന്നാലെ ചെന്നിത്തല നടത്തിയ പരാമർശം വിവാദമായിരുന്നു.

വിഷയത്തിൽ സ്‌പീക്കർ രാഷ്‌ട്രീയം കളിക്കുന്നുവെന്നും സർക്കാരിന്റെ പാവ മാത്രമായി മാറിയെന്നും ചെന്നിത്തല ആരോപിച്ചിരുന്നു. മുഖ്യമന്ത്രി പറയുന്നത് അനുസരിച്ചാണ് സ്‌പീക്കർ പ്രവർത്തിക്കുന്നത് എന്നും അദ്ദേഹം പ്രസ്‌താവനയിൽ പറഞ്ഞിരുന്നു. ഇത് വിവാദമായതോടെ സിപിഎം വിമർശനവുമായി രംഗത്ത് വന്നിരുന്നു. പ്രസ്‌താവന ചൂണ്ടിക്കാട്ടിയാണ് ഐബി സതീഷ് സ്‌പീക്കർക്ക് അവകാശ ലംഘന നോട്ടീസ് നൽകിയത്.

രമേശ് ചെന്നിത്തലയുടെ പരാമർശങ്ങൾ സഭയോടുള്ള അവഹേളനവും സ്‌പീക്കർ എന്ന പദവിയെ അപമാനിക്കുന്നതിനും തുല്യമാണ്. ഈ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവിന്റെ വാക്കുകൾ സഭയോടുള്ള അനാദരവായി കണക്കിലെടുത്ത് അവകാശ ലംഘനത്തിന് നടപടികൾ സ്വീകരിക്കണം. ഐബി സതീഷ് നോട്ടീസിൽ പറയുന്നു.

Read Also: ബുറെവി; പൊന്‍മുടിയിലൂടെ കടന്നുപോകാന്‍ സാധ്യത; അവലോകന യോഗം വിളിച്ച് മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE