ഇസ്‌താംബുൾ: യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ റഷ്യയും യുക്രൈനും തമ്മിലുള്ള ചർച്ച ഇന്ന് തുർക്കിയിൽ നടക്കും. ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ തുർക്കി തലസ്‌ഥാനമായ ഇസ്‌താംബുളിൽ എത്തി. വലിയ വിട്ടുവീഴ്‌ചക്ക് റഷ്യൻ പ്രസിഡണ്ട് വ്ളാദിമിർ പുടിൻ തയ്യാറാവില്ലെന്നാണ് അമേരിക്കയിലെ മുതിർന്ന വക്‌താവ് നൽകുന്ന സൂചന.
രാജ്യത്തിന്റെ പരമാധികാരവും അതിർത്തിയും സംരക്ഷിക്കുക എന്നതായിരിക്കും ചർച്ചയിലെ നിലപാടെന്ന് യുക്രൈൻ പ്രസിഡണ്ട് വ്ളാദിമിർ സെലെൻസ്‌കിയും നിലപാട് വ്യക്‌തമാക്കിയിട്ടുണ്ട്. അതേസമയം, കീവ് പിടിച്ചെടുക്കാൻ റഷ്യൻ സൈന്യം ശ്രമം നടത്തുന്നതിനിടെ സമീപ നഗരമായ ഇർപിൻ യുക്രൈൻ സേന തിരിച്ചുപിടിച്ചതായി മേയർ ഒലെക്‌സാണ്ടർ മാർകുഷിൻ സമൂഹ മാദ്ധ്യമത്തിലൂടെ അറിയിച്ചു.
Read Also: തിരഞ്ഞെടുപ്പ് അടുത്താൽ സർക്കാർ സ്‌ത്രീ സൗഹൃദമാകും; പാർവതി തിരുവോത്ത്