കീവ്: യുക്രൈനിലെ പടിഞ്ഞാറൻ വോളിൻ മേഖലയിൽ ആക്രമണം നടത്തി റഷ്യ. 4 മിസൈലുകളാണ് ഈ പ്രദേശത്തു പതിച്ചത്. സൈനിക ഭരണകൂടമാണ് സ്‍ഫോടനം സംബന്ധിച്ച വിവരം നൽകിയത്. യുക്രൈനിലെ വടക്കു പടിഞ്ഞാറൻ മേഖലയിൽ സ്‌ഥിതി ചെയ്യുന്ന വോളിൻ നാറ്റോ അംഗമായ പോളണ്ടിന്റെയും റഷ്യൻ സഖ്യകക്ഷിയായ ബെലാറസിന്റെയും അതിർത്തി കൂടിയാണ്.
അതേസമയം തന്നെ യുക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകീവിൽ ആണവ ഗവേഷണ റിയാക്‌ടർ റഷ്യയുടെ ഷെല്ലാക്രമണത്തിൽ തകരുകയും ചെയ്‌തു. ഖാർകിവ് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്‌സ് ആൻഡ് ടെക്‌നോളജിയിലെ ആണവ ഗവേഷണ റിയാക്‌ടറിന് നേരെയാണ് റഷ്യ ആക്രമണം നടത്തിയത്. നിലവിൽ യുക്രൈന്റെ വടക്കു കിഴക്കൻ മേഖലകളിൽ ആക്രമണം രൂക്ഷമായിട്ടും ഇതുവരെ റേഡിയോ ആക്‌ടീവ് പദാർഥങ്ങൾ പുറത്തു വന്നിട്ടില്ലെന്നാണ് വിവരം.
Read also: കോര്‍ണിഷ് മസ്‌ജിദ്: ചിദ്രതയുടെ വിത്ത് പാകുന്നവരെ തിരിച്ചറിയണം -എംകെ രാഘവന്‍ എംപി