അലി അക്ബറിനെ തടഞ്ഞാൽ ആഷിക്ക് അബുവിന്റെ സിനിമ തിയേറ്റര്‍ കാണില്ല; സന്ദീപ് വാര്യര്‍

By Syndicated , Malabar News
sandeep warrier
Ajwa Travels

കോഴിക്കോട്: അലി അക്ബറിന്റെ സിനിമ വിലക്കിയാൽ ആഷിക്ക് അബുവിന്റെ സിനിമയും വെളിച്ചം കാണില്ലെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ. അലി അക്ബർ സംവിധാനം ചെയ്യുന്ന ‘1921പുഴ മുതൽ പുഴ വരെ’ എന്ന ചിത്രത്തിന്റെ പൂജയിൽ സംസാരിക്കവെയാണ് സന്ദീപ് വാര്യരുടെ ഭീഷണി.

1921ലെ മലബാർ കലാപത്തിന്റെ പശ്‌ചാത്തലത്തിൽ വാരിയംകുന്നത്ത് അഹമ്മദ് ഹാജിയുടെ കഥ സിനിമയാക്കുമെന്ന ആഷിഖ് അബുവിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് അലി അക്ബറും സിനിമ പ്രഖ്യാപിച്ചത്. 1921–പുഴ മുതൽ പുഴ വരെ എന്നാണ് ചിത്രത്തിനു പേരിട്ടിരിക്കുന്നത്. അതേസമയം അലി അക്ബറിന്റെ സിനിമക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കുടുംബം വ്യക്‌തമാക്കിയിരുന്നു.

ഫെബ്രുവരി 20ന് ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ വയനാട്ടിലാണ്. മലയാളത്തിലെ പ്രമുഖ താരങ്ങളാണ് ചിത്രത്തിൽ അണി നിരക്കുകയെന്ന് അലി അക്ബർ പറഞ്ഞു.

Read also: പുരസ്‍കാര ദാന വിവാദം; പിന്നിൽ അന്യന് രോഗം പകരണമെന്ന ചിന്ത; എകെ ബാലൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE