പുരസ്‍കാര ദാന വിവാദം; പിന്നിൽ അന്യന് രോഗം പകരണമെന്ന ചിന്ത; എകെ ബാലൻ

By Syndicated , Malabar News
Malabarnews_ak balan
മന്ത്രി എ കെ ബാലൻ
Ajwa Travels

തിരുവനന്തപുരം: ചലച്ചിത്ര പുരസ്‌കാര വിതരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ദൗർഭാഗ്യകരമെന്ന് മന്ത്രി എകെ ബാലൻ. മുഖ്യമന്ത്രി അവാർഡുകൾ സ്വന്തം കൈ കൊണ്ട് വിതരണം ചെയ്യാതിരുന്നത് രോഗവ്യാപനം കണക്കിലെടുത്താണെന്ന് മന്ത്രി പറഞ്ഞു.

53 പുരസ്‌കാരങ്ങളാണ് വിതരണം ചെയ്‌തത്‌. ഓരോ അവാർഡ് വിതരണം കഴിയുമ്പോഴും മുഖ്യമന്ത്രി സാനിറ്റൈസ് ചെയ്യേണ്ടതായി ഉണ്ട്. അത് പ്രായോഗികമല്ലാത്തത് കൊണ്ടാണ് സ്വന്തം കൈ കൊണ്ട് വിതരണം ചെയ്യാതിരുന്നത്. അന്യന് രോഗം പകരണം എന്നുള്ള അധമബോധം ഉള്ളവരാണ് വിവാദത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്. പ്രതിപക്ഷ നേതാവ് വിവാദം ഏറ്റു പിടിച്ചത് ശരിയായില്ലെന്നും മന്ത്രി ആരോപിച്ചു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രക്കിടയിലെ ഓരോ സ്വീകരണ കേന്ദ്രങ്ങളും കോവിഡ് ക്ളസ്‌റ്ററുകളായി മാറുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Read also: കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റിയെ പ്രഖ്യാപിച്ചു; പട്ടികയിൽ കെവി തോമസും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE