സനൂപിന്റെ കൊലപാതകം ആസൂത്രിതം

By Syndicated , Malabar News
Sanoop_CPIM_Malabar news
Ajwa Travels

തൃശൂർ: സിപിഐഎം കുന്നംകുളം ബ്രാഞ്ച് സെക്രട്ടറി പി യു സനൂപിന്റെത് ആസൂത്രിത കൊലപാതകമെന്ന് എഫ്ഐആര്‍. സനൂപിനെ കുത്തിയത് നന്ദനാണെന്നും പോലീസിന്റെ എഫ്ഐആറില്‍ പറയുന്നു. അതേസമയം, സനൂപിനെ കുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യ പ്രതി നന്ദനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തുവിട്ടു. ജില്ലയുടെ വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.

സനൂപിന്റെ കൊലപാതകികളെ കുറിച്ച് ഇന്നലെ തന്നെ അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. ചിറ്റിലങ്ങാട് നന്ദന്‍, ശ്രീരാഗ്, സതീഷ്, അഭയരാജ് എന്നിവരാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്ന് പരുക്കേറ്റവര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.

സനൂപിനെ കുത്തിയത് നന്ദനാണെന്നും മൊഴിയുണ്ട്. ക്രിമിനല്‍ പശ്‌ചാത്തലമുള്ള ചിറ്റിലങ്ങാട് നന്ദന്‍ ഒട്ടേറെ കേസുകളില്‍ പ്രതിയാണ്. ജില്ലക്ക് അകത്തും പുറത്തുമായി വിവിധ സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികള്‍ സഞ്ചരിച്ച വഴികളെ കുറിച്ചുള്ള സൂചനകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.

Read also: സനൂപിന്റെ കൊലപാതകം; മുഖ്യ പ്രതിക്കെതിരെ ലുക്ക്ഔട്ട് നോട്ടിസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE