ചുരുങ്ങിയ സമയം കൊണ്ടുതന്നെ ആരാധക മനസിൽ ഇടം നേടിയ ചലച്ചിത്ര താരമാണ് സാറ അലി ഖാൻ. സെയ്‌ഫ് അലി ഖാന്റെ മകൾ കൂടിയായ സാറ സമൂഹ മാദ്ധ്യമങ്ങളിലും സജീവമാണ്. ഇപ്പോഴിതാ കറുത്ത ഗൗണിൽ അതി സുന്ദരിയായ താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
അബുദാബിയിൽ നടന്ന ഇന്ത്യൻ ഇന്റർനാഷനൽ ഫിലിം അക്കാദമി അവാർഡ് (ഐഐഎഫ്എ) വേദിയിലാണ് താരം തിളങ്ങിയത്. നോർവീജിയൻ ഡിസൈനർ ക്രിസ്‌റ്റ്യൻ ആഡ്നേവിച്ച് ഒരുക്കിയ കറുപ്പ് സ്‌ട്രാപ്‌ലസ് ഗൗൺ ആയിരുന്നു സാറയുടെ വേഷം. താരത്തിന്റെ ലുക്കിന് നിരവധി അഭിനന്ദനങ്ങളാണ് ലഭിച്ചത്.
View this post on Instagram
ഡ്രമാറ്റിക് ട്യൂള്‍ ട്രെയിസും ലേസ് കോസർസെറ്റ് സ്‌റ്റൈൽ ബോഡീസും ഗൗണിന് സ്‌റ്റൈലിഷ് ലുക്ക് നൽകുന്നു. 17,500 പൗണ്ട് (ഇന്ത്യൻ രൂപയിൽ ഏകദേശം 17 ലക്ഷം) ആണ് ഈ ഗൗണിന്റെ വില.
സബ്റ്റിൽ സ്മോക്കി ഐ, നൂഡ് ലിപ്‌സ്‌റ്റിക്, ബ്ളഷ്, ഹൈലൈറ്റർ എന്നിവ ചേർന്നതായിരുന്നു മേക്കപ്പ്. ഇതോടൊപ്പം പോണി ടെയിൽ ഹെയർ സ്‌റ്റൈലാണ് താരം പരീക്ഷിച്ചത്.
Most Read: നയൻതാരയുടെ ‘ഒ2’; ത്രില്ലടിപ്പിച്ച് ട്രെയ്‌ലർ