മുതിർന്ന കോൺഗ്രസ് നേതാവ് കെജെ ചാക്കോ അന്തരിച്ചു

By News Desk, Malabar News
KJ Chacko passed away
KJ Chacko
Ajwa Travels

കോട്ടയം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയും ആയിരുന്ന കെജെ ചാക്കോ അന്തരിച്ചു. 91 വയസായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്നു അദ്ദേഹം. സിഎച്ച് മുഹമ്മദ് കോയ മന്ത്രിസഭയിൽ റവന്യൂ-സഹകരണ മന്ത്രിയായിരുന്നു അദ്ദേഹം.

നിയമ ബിരുദധാരിയായ ചാക്കോ തന്റെ വിദ്യാഭ്യാസ കാലത്ത് തന്നെ കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരുന്നു. 1962 മുതൽ 1967 വരെ ചങ്ങനാശേരി മുനിസിപ്പാലിറ്റി കൗൺസിലർ ആയിരുന്ന അദ്ദേഹം 1964ൽ ആണ് കേരള കോൺഗ്രസിൽ ചേർന്നത്. 1970ൽ ചങ്ങനാശേരിയിൽ നിന്നാണ് അദ്ദേഹം ആദ്യമായി നിയമസഭയിൽ എത്തുന്നത്. ഇതേ മണ്ഡലത്തിൽ നിന്ന് 1977ലും അദ്ദേഹത്തെ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

1974 മുതൽ 75 വരെ പെറ്റീഷൻ കമ്മിറ്റി ചെയർമാനായിരുന്നു. പിയു ത്രേസ്യകുട്ടിയാണ് ഭാര്യ. ഒരു മകനും മൂന്ന് പെൺമക്കളും ഉണ്ട്.

Also Read: കേരളത്തിലും വാക്‌സിൻ ക്ഷാമം; തൃശൂർ പൂരത്തിന് വലിയ ആൾക്കൂട്ടം അപകടമെന്നും ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE