കാനഡയിൽ ആക്രമണ പരമ്പര; പത്ത് പേർ കുത്തേറ്റ് മരിച്ചു

By Trainee Reporter, Malabar News
Series of attacks in Canada
Representational Image
Ajwa Travels

കാനഡ: കാനഡയിലെ സസ്‌കാച്വാൻ പ്രവിശ്യയിൽ ഉണ്ടായ ആക്രമണത്തിൽ പത്ത് പേർ കുത്തേറ്റ് മരിച്ചു. 15 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. മേഖലയിൽ അടിയന്തിരാവസ്‌ഥ പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികൾക്കായി കനേഡിയൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സസ്‌കാച്വാൻ പ്രവിശ്യയിലെ 13 വ്യത്യസ്‌ത ഇടങ്ങളിലാണ് ആക്രമണം നടത്തിയത്. പ്രവിശ്യയിലെ ഉൾപ്രദേശത്തെ രണ്ട് പ്രാദേശിക വിഭാഗങ്ങൾ തമ്മിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. 31 കാരനായ ഡാമിയൻ സാൻഡേഴ്‌സൺ, 30 കാരനായ മൈൽസ് സാൻഡേഴ്‌സൺ എന്നീ പ്രതികളുടെ പേരുകൾ പോലീസ് പുറത്തുവിട്ടിട്ടുണ്ട്.

എന്നാൽ, ആക്രമണത്തിന് പിന്നിലെ ഉദ്ദേശം എന്താണെന്നോ, ഇരകൾ ആരൊക്കെയാണെന്നോ തുടങ്ങിയ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ആക്രമണം നടന്ന ജെയിംസ് സ്‌മിത്ത്‌ ക്രീ നേഷൻ, വെൽഡൺ വില്ലേജ് എന്നിവിടങ്ങളിൽ നിന്ന് ഏകദേശം 320 കിലോമീറ്റർ അകലെയുള്ള റെജീന നഗരത്തിൽ പ്രതികൾ കറുത്ത നിസ്സാൻ റോഗിൽ സഞ്ചരിക്കുന്നത് കണ്ടെന്ന് പോലീസ് അറിയിച്ചു.

അതേസമയം, ആധുനിക കാനഡയിൽ ഉണ്ടായ ഏറ്റവും വലിയ ആക്രമണങ്ങളിൽ ഒന്നായാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്. ആക്രമണത്തെ കാനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ അപലപിച്ചു. ആക്രമണങ്ങൾ ഭയാനകവും ഹൃദയ ഭേദകവുമാണെന്ന് അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

Most Read: നിയമസഭാ തിരഞ്ഞെടുപ്പ്; രാഹുൽഗാന്ധി ഇന്ന് ഗുജറാത്തിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE