എന്താ..ല്ലേ! ചില്ലിക്കാശ് ചെലവില്ലാതെ ഇംഗ്‌ളണ്ടിൽ കറങ്ങി 75കാരി

By News Desk, Malabar News
UK Woman Travels 3,500 Km Using Just Her Free Bus Pass
Ajwa Travels

യാത്ര ഇഷ്‌ടപ്പെടാത്തവാരായി ആരാണുള്ളത്. വേണ്ടത്ര പണമില്ലാത്തതാണ് പലരെയും ലോകം കാണുന്നതിൽ നിന്ന് തടയുന്നത്. എന്നാൽ, ഇവിടെയൊരു മുത്തശ്ശിക്ക് പണം ഒരു പ്രശ്‌നമല്ല. ചില്ലിക്കാശ് ചെലവില്ലാതെ ഇംഗ്‌ളണ്ടിലൂടെ 3500 കിലോമീറ്ററാണ് ഇതുവരെ യുകെയിൽ നിന്നുള്ള പെന്നി ഇബോട്ട് എന്ന 75കാരി യാത്ര ചെയ്‌തത്‌.

ബസിലൂടെ ആയിരുന്നു യാത്ര. സൗജന്യ ബസ് പാസ് ടിക്കറ്റായി ഉപയോഗിച്ചാണ് ആറാഴ്‌ച ഇംഗ്‌ളണ്ട് ചുറ്റിയത്. ദിവസം എട്ട് മണിക്കൂറാണ് ബസിൽ യാത്ര ചെയ്‌തിരുന്നത്‌. അവസാന 20 കിലോമീറ്റർ ബന്ധുക്കളുമായും സുഹൃത്തുക്കളുമായും ഓപ്പൺ-ടോപ്പ് ബസ് സവാരിയും മുത്തശ്ശി നടത്തി.

ഈ സൗജന്യ ബസ് പാസ് ശരിക്കും പെൻഷൻകാർക്കുള്ളതാണ്. ഇത് പെന്നി ഇബോട്ട് വേണ്ടവിധം ഉപയോഗിച്ചു. പാസ് അസാധുവായ അതിർത്തിയിൽ മാത്രമാണ് അവർക്ക് ടിക്കറ്റ് പണം നൽകേണ്ടി വന്നത്. 2020 മാർച്ചിലാണ് പെന്നി യാത്രക്കായി പദ്ധതിയിട്ടത്. എന്നാൽ, കോവിഡ് ഈ അവസരം നശിപ്പിച്ചു. വെറുതെ സ്‌ഥലങ്ങൾ കാണാൻ വേണ്ടി മാത്രമല്ല, പെന്നിയുടെ യാത്രകൾക്ക് പിന്നിൽ മറ്റൊരു മനോഹരമായ ലക്ഷ്യം കൂടിയുണ്ട്. 2016ൽ മരിക്കുന്നതിന് മുൻപ് തന്റെ ഭർത്താവ് ജിയോഫിനെ ചികിൽസിച്ച വെസ്‌റ്റ് സസെക്‌സിലെ സെന്റ് വിൽഫ്രിഡ് ഹോസ്‌പിറ്റൽസിനായി പണം സ്വരൂപിക്കുന്നതിനായാണ് പെന്നി യാത്രകൾ നടത്തുന്നത്.

Most Read: ജോലി: ആളുകളെ കെട്ടിപ്പിടിക്കൽ, ഫീസ് മണിക്കൂറിന് 7000 രൂപ!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE