കോവിഡ് ബാധിച്ച യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ചു; ഡ്രൈവര്‍ അറസ്റ്റില്‍

By Staff Reporter, Malabar News
kerala image_malabar news
Representational Image
Ajwa Travels

പത്തനംതിട്ട: ആറന്മുളയില്‍ കോവിഡ് ബാധിച്ച യുവതിക്ക് ആംബുലന്‍സില്‍ ക്രൂര പീഡനം. ഇന്ന് പുലര്‍ച്ചയോടെ ചികിത്സ കേന്ദ്രത്തിലേക്ക് പോകുമ്പോഴാണ് യുവതിയെ പീഡിപ്പിച്ചത്. സംഭവത്തില്‍ പ്രതിയായ ആംബുലന്‍സ് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. 108 ആംബുലന്‍സിലെ ഡ്രൈവര്‍ കായംകുളം കീരിക്കോട് സ്വദേശി നൗഫലിനെ(29) ആണ് അടൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ ആംബുലന്‍സ് നിര്‍ത്തി ഇയാള്‍ യുവതിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു.

രാത്രി ഒരു മണിയോടെയാണ് സംഭവം. കോവിഡ് കെയര്‍ സെന്ററില്‍ നിന്ന് വിദഗ്ധ ചികിത്സക്കായി ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്ക് കൊണ്ടുപോകുന്നതിന് ഇടയിലാണ് പീഡനം നടന്നത്. രണ്ട് യുവതികളാണ് ആംബുലിന്‍സിലുണ്ടായിരുന്നത്. ഒരാളെ കോഴഞ്ചേരി ആശുപത്രിയില്‍ ഇറക്കിവിട്ട ശേഷമാണ് ആറന്മുള വിമാനത്താവളത്തിനായി ഏറ്റെടുത്ത പ്രദേശത്തെ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് യുവതിയെ ഡ്രൈവര്‍ പീഡിപ്പിച്ചത്. പീഡനവിവരം പുറത്ത് പറയരുതെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും വിവരമുണ്ട്.

എന്നാല്‍, ചികിത്സ കേന്ദ്രത്തിലെത്തിയ യുവതി സംഭവം ബന്ധപ്പെട്ടവരെ അറിയിക്കുകയും തുടര്‍ന്ന് പൊലീസെത്തി കേസെടുക്കുകയുമായിരുന്നു. പ്രാഥമിക ചികിത്സ നല്‍കിയ ഇവര്‍ ഇപ്പോഴും ക്വാറന്റ്‌റൈനില്‍ കഴിയുകയാണ്. യുവതിയെ കൂടുതല്‍ ആരോഗ്യ പരിശോധനക്ക് വിധേയമാക്കും. വധശ്രമക്കേസിലടക്കം പ്രതിയാണ് അറസ്റ്റിലായ നൗഫല്‍.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE