ട്രെയിനിൽ വെച്ച് വിദ്യാർഥിനിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതി ഒളിവിൽ

By Trainee Reporter, Malabar News
Sexual assault- railway-police-case
പോലീസ് പുറത്തുവിട്ട പ്രതിയുടെ ഫോട്ടോ
Ajwa Travels

കാസർഗോഡ്: ട്രെയിൻ യാത്രക്കാരിയായ മെഡിക്കൽ വിദ്യാർഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടന്നതായി പരാതി. ചെന്നൈയിൽ നിന്ന് മംഗളൂരുവിലേക്ക്‌ പോവുകയായിരുന്ന ചെന്നൈ- മംഗളൂർ എക്‌സ്‌പ്രസ് ട്രെയിനിൽ ഇന്ന് രാവിലെയാണ് ലൈംഗികാതിക്രമം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ഫോട്ടോ പോലീസ് പുറത്തുവിട്ടിട്ടുണ്ട്.

ചെന്നൈ-മംഗളൂർ എക്‌സ്‌പ്രസ് ട്രെയിനിൽ വെച്ച് ഇയാൾ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. ഇയാൾ തലശേരിയിൽ നിന്നാണ് ട്രെയിനിൽ കയറിയതെന്നാണ് വിവരം. നീലേശ്വരം വരെ യാത്ര ചെയ്‌ത പ്രതി, പിന്നീട് നീലേശ്വരം റെയിൽവേ സ്‌റ്റേഷനിൽ ഇറങ്ങി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് വിദ്യാർഥിനി സംഭവം റെയിൽവേ പോലീസിൽ അറിയിച്ചു.

വിദ്യാർഥിനിയുടെ പരാതിയിൽ കാസർഗോഡ് റെയിൽവേ പോലീസാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്‌. പ്രതിക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് പോലീസ്. ഈ ഫോട്ടോയിൽ കാണുന്ന വ്യക്‌തിയെ കുറിച്ച് വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് റെയിൽവേ പോലീസ് എസ്‌ഐ എം രാജ്‌കുമാർ അഭ്യർഥിച്ചു.

Most Read: ആശുപത്രി സംരക്ഷണ നിയമ ഭേദഗതി; ഓഡിനൻസിൽ ഒപ്പിട്ട് ഗവർണർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE