രാജ്‌കുമാർ ഹിറാനിക്കൊപ്പം ഷാരൂഖ് ഖാൻ; തപ്‌സിയും മുഖ്യ വേഷത്തിൽ

By Film Desk, Malabar News
Ajwa Travels

ബോളിവുഡിന്റെ കിംഗ് ഖാൻ ഷാരൂഖ് ഖാനും പ്രമുഖ ചലച്ചിത്ര സംവിധായകൻ രാജ്‌കുമാർ ഹിറാനിയും ആദ്യമായി കൈകോർക്കുന്നു. പേരിട്ടിട്ടില്ലാത്ത ചിത്രത്തിൽ തപ്‌സി പന്നുവും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കും. സിനിമയുടെ ചിത്രീകരണം അടുത്ത വാരം ആരംഭിക്കുമെന്ന് പിങ്ക് വില്ല റിപ്പോർട് ചെയ്യുന്നു.

കുടിയേറ്റം പശ്‌ചാത്തലമാക്കിയുള്ള ചിത്രം ഏപ്രിൽ 15ന് മുംബൈയിലെ ഫിലിം സിറ്റിയിൽ ആരംഭിക്കുമെന്നാണ് റിപ്പോർട് വ്യക്‌തമാക്കുന്നത്‌. ലണ്ടൻ, ബുഡാപെസ്‌റ്റ്, കാനഡ എന്നിവിടങ്ങളിലും ചിത്രം ഷൂട്ട് ചെയ്യും. വിക്കി കൗശലും സിനിമയിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

അതേസമയം മുംബൈയിലെ 40 ദിവസത്തെ ചിത്രീകരണത്തിന് ശേഷം ഷാരൂഖ് ഖാൻ അറ്റ്ലീ സംവിധാനം ചെയ്യുന്ന സിനിമയിൽ ജോയിൻ ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്. ‘പത്താൻ’ ആണ് ഷാരൂഖ് ഖാന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. അടുത്ത വർഷം ജനുവരി 25നാണ് ചിത്രം എത്തുക. നാല് വർഷത്തിന് ശേഷം റിലീസിന് ഒരുങ്ങുന്ന ഈ ഷാരൂഖ് ചിത്രത്തിൽ ദീപിക പദുകോൺ, ജോൺ എബ്രഹാം എന്നിവരും മുഖ്യ വേഷത്തിലുണ്ട്.

Most Read: സംസ്‌ഥാനത്തെ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു; മാസ്‌കും സാനിറ്റൈസറും തുടരണം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE