സൗബിൻ ഷാഹിറിനെ കേന്ദ്ര കഥാപാത്രമാക്കി സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചിത്രം ‘ജിന്നി’ലെ ആദ്യഗാനം പുറത്തുവിട്ട് അണിയറ പ്രവർത്തകർ. ‘ഓ മനുജാ’ എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ റിലീസ് ചെയ്‌തത്.
സരിഗമ മലയാളത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം റിലീസ് ചെയ്‌തത്. സൗബിനും ഷറഫുദ്ദീനുമാണ് ഗാനത്തിലുള്ളത്. സന്തോഷ് വർമ്മയുടെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് പ്രശാന്ത് പിള്ളയാണ്.
‘വരണ്യത്തിൽ ആശങ്ക’യ്‌ക്ക് ശേഷം സിദ്ധാർഥ് സംവിധാനം ചെയ്യുന്ന ഈ ചിത്രം സുധീർ വികെ, മനു വലിയവീട്ടിൽ എന്നിവരാണ് നിർമിക്കുന്നത്. രാജേഷ് ഗോപിനാഥാണ് ‘ജിന്നി’ന് തിരക്കഥ ഒരുക്കിയത്. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം.
സൗബിന് പുറമെ ശാന്തി ബാലചന്ദ്രൻ, ഷൈൻ ടോം ചാക്കോ, ലിയോണ, ജാഫർ ഇടുക്കി, നിഷാന്ത് സാഗർ എന്നിവരാണ് സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അന്തരിച്ച അഭിനേത്രിയും സിദ്ധാർഥിന്റെ അമ്മയുമായ കെപിഎസി ലളിതയും സിനിമയിൽ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഈയടുത്താണ് ചിത്രത്തിന്റെ ടീസർ പുറത്തുവന്നത്. ഏറെ പുതുമകളുമായി എത്തിയ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
Most Read: ബംഗാളിലെ അക്രമം; സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കൊൽക്കത്ത ഹൈക്കോടതി