‘സോഷ്യലിസ്‌റ്റ് സംസ്‌കാര കേന്ദ്ര’ സിൽവർ ജൂബിലി; മെട്രോമാൻ ലോഗോ പ്രകാശനം നിർവഹിച്ചു

ചടങ്ങിൽ സംഘടനാ പ്രതിനിധികളായ ഡാൻസർ തമ്പി, ശ്യാം പ്രസാദ്, ജിന്റോ തുടങ്ങിയവർ പങ്കെടുത്തു. സംഘടന നൽകുന്ന മദർ തെരേസ പുരസ്‌കാര ജേതാക്കളുടെ അന്തിമപട്ടിക ഇന്ന് തിരുവനന്തപുരത്ത് പ്രഖ്യാപിക്കും.

By Central Desk, Malabar News
Silver Jubilee of Socialist Samskara Kendra _ Logo release by Metroman
Ajwa Travels

തിരുവനന്തപുരം: ജൂൺ 26ന് തലസ്‌ഥാനത്ത് നടക്കുന്ന സോഷ്യലിസ്‌റ്റ് സംസ്‌കാര കേന്ദ്ര സിൽവർ ജൂബിലി ആഘോഷ ചടങ്ങിന്റെയും മദർ തെരേസ പുരസ്‌കാര വിതരണ ചടങ്ങിന്റെയും ലോഗോ പ്രകാശനം മെട്രോമാൻ ഇ ശ്രീധരൻ നിർവഹിച്ചു.

സംഘടനയുടെ സിൽവർ ജൂബിലി ആഘോഷിക്കുന്ന തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിലെ വേദിയിലാണ് നാലാമത് മദർ തെരേസ പുരസ്‌കാര വിതരണവും നടക്കുന്നത്. ജീവ കാരുണ്യ, രാഷ്‌ട്രീയ, സാംസ്‌കാരിക, മാദ്ധ്യമ രംഗത്ത് നിന്നും ബിസിനസ് രംഗത്ത് നിന്നുള്ളവരും ട്രാന്‍സ്‌ജെന്‍ഡര്‍ രംഗത്ത് നിന്നുള്ളവരും ഉൾപ്പടെ 20ഓളം പേർക്കാണ് മദർ തെരേസ പുരസ്‌കാരം നൽകുന്നത്.

പുരസ്‌കാര ജേതാക്കളുടെ അന്തിമപട്ടിക ഇന്ന് തിരുവനന്തപുരത്ത് പ്രഖ്യാപിക്കും. ലോഗോ പ്രകാശന ചടങ്ങിൽ സംഘടനാ പ്രതിനിധികളായ ഡാൻസർ തമ്പി, ശ്യാം പ്രസാദ്, ജിന്റോ ബോഡി ക്രാഫ്റ്റ് തുടങ്ങിയവർ പങ്കെടുത്തു.

26ന് നടക്കുന്ന പുരസ്‌കാര സമർപ്പണ വേദിയിൽ വച്ച് എറണാകുളത്തും വയനാടുമായി സംഘടന നിർമിച്ചു നൽകുന്ന വീടുകളുടെ പ്രഖ്യാപനവും നടക്കും. മന്ത്രിമാരും സാമൂഹിക, സാംസ്‌കാരിക പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും

വിഎസ് അച്യുതാനന്ദന്‍, നടൻ സലിം കുമാർ, സൂര്യ കൃഷ്‌ണ മൂർത്തി, രമേശ് ചെന്നിത്തല, മോഹൻലാൽ, ഗോകുലം ഗോപാലൻ, മണിയൻ പിള്ള രാജു, ഡോ. ശാന്തകുമാർ, സാബു ചാക്കോ, ഇഎം നജീബ്, ബിജെപി നേതാവ് എഎൻ രാധാകൃഷ്‌ണൻ തുടങ്ങിയവർ നേരെത്തെ മദർ തെരേസ പുരസ്‌കാരത്തിന് അർഹരായിട്ടുണ്ട്. ഇത്തവണ പുരസ്‌കാരത്തിന് അർഹരായവരിൽ ഗൗരി പാർവതി ലക്ഷ്‌മി ഭായി തമ്പുരാട്ടിയും ഉൾപ്പെടുന്നു.

Tech Read: വാട്‍സ്ആപ്പ് ഗ്രൂപ്പിൽ ഇനിമുതൽ 512 പേരെ വരെ ചേർക്കാം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE