സിൽവർ ലൈൻ; യൂത്ത് ലീഗ് മാർച്ചിൽ സംഘർഷം- പോലീസ് ജലപീരങ്കി പ്രയോഗിച്ചു

By Trainee Reporter, Malabar News
silver line project
Representational Image
Ajwa Travels

കോഴിക്കോട്: യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ കോഴിക്കോട് കളക്‌ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. സിൽവർ ലൈൻ വിരുദ്ധ പ്രതിഷേധത്തിന്റെ ഭാഗമായാണ് കോഴിക്കോട് കളക്‌ടറേറ്റിലേക്ക് യൂത്ത് ലീഗ് പ്രവർത്തകർ മാർച്ച് നടത്തിയത്. പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

പ്രകടനവുമായി എത്തിയ പ്രവർത്തകർ കളക്‌ടറേറ്റിൽ സ്‌ഥാപിച്ച ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിക്കുകയും ഇതേ തുടർന്ന് പ്രവർത്തകർക്ക് മേൽ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയുമായിരുന്നു. പ്രവർത്തകരോട് പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടങ്കിലും പ്രതിഷേധം തുടരുകയായിരുന്നു.

ബാരിക്കേഡ് മറികടന്ന് കളക്‌ടറേറ്റ് വളപ്പിനുള്ളിലേക്ക് കയറാനുളള ശ്രമത്തിലാണ് പ്രവർത്തകർ. കെ റെയിൽ വിരുദ്ധ സമര സമിതി നേതാവ് ടിപി ഇസ്‌മായിൽ അടക്കമുള്ള നേതാക്കൾ സമരത്തിൽ പങ്കെടുക്കുന്നുണ്ട്. സംസ്‌ഥാനത്തെ എല്ലാ കളക്‌ടറേറ്റിലേക്കും ഇന്ന് യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ കെ റെയിൽ വിരുദ്ധ പ്രതിഷേധം നടത്തുന്നുണ്ട്.

Most Read: ശബരിഗിരി പദ്ധതിയിൽ തീപിടിത്തം; ഉൽപ്പാദനത്തിൽ 60 മെഗാവാട്ട് കുറയും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE