വള്ളിചാട്ടം ഇനിയും…

By Desk Reporter, Malabar News
skiping_2020 Aug 13
Ajwa Travels

നമ്മൾ ഓരോരുത്തരും ശരീരം ഫിറ്റായിരിക്കണമെന്ന് ആഗ്രഹിക്കാറുണ്ട്. പക്ഷേ ഭൂരിഭാഗമാളുകൾക്കും ജിമ്മിൽ പോകാതെ ഫിറ്റാകണമെന്നാണ്. ജിമ്മിൽ പോകാതെ തന്നെ ശരീരവടിവ് കാത്തുസൂക്ഷിക്കാനും വ്യായാമം രസകരമാക്കുവാനും സാധിക്കും. എങ്ങനെയെന്നല്ലേ? നമുക്കിഷ്ടമുള്ള വ്യായാമങ്ങൾ ചെയ്യുക എന്നതാണ് അതിനുള്ള മാർഗം.

ചില ആളുകൾക്ക് ഓൺലൈൻ മാർഗങ്ങളിലൂടെ ഡാൻസ് ക്ലാസ്സുകളിൽ പങ്കെടുക്കുന്നതിനും അത്തരം വ്യായാമങ്ങളിൽ ഏർപെടുന്നതിനും താല്പര്യമാണ്. ചിലർക്ക് വൈകുന്നേരങ്ങളിലെ നടത്തം തന്നെ ധാരാളം. എന്നാൽ മറ്റു ചിലർക്കോ ഇതു വരെ പരീക്ഷിച്ചിട്ടില്ലാത്ത പുതിയതരം വ്യായാമങ്ങളാണ് അവർക്കിഷ്ടം. പക്ഷേ ഇവിടെ നമ്മൾ പറയുന്നത് കേട്ടുകേൾവിയില്ലാത്ത ഏതെങ്കിലുമൊരു വ്യായാമത്തെകുറിച്ചല്ല, മറിച്ച് എല്ലാവർക്കും അറിയാവുന്ന ഒന്നിനെക്കുറിച്ചതാണ്.

കയറുചാട്ടം, വള്ളിചാട്ടം തുടങ്ങി പലപേരുകളിൽ നമുക്ക് പരിചിതമാണ് സ്കിപ്പിംഗ്. ചെറുപ്രായത്തിൽ തന്നെ വള്ളിചാട്ടത്തിൽ രസം പിടിച്ചവരാണ് നമ്മളിലേറെയും. വ്യായാമമെന്നതിനേക്കാളുപരി രസകരമായ ഒരു കളിയായാണ് നമ്മൾ വള്ളിചാട്ടത്തെ കണ്ടിരുന്നത്. എന്നാൽ ഇപ്പോൾ കഥ അങ്ങനെയല്ല. ശരീരഭാരം കുറക്കുന്നതിനും ശരീരത്തിന്റെ രൂപഭംഗിയ്‌ക്ക് വേണ്ടിയും സ്കിപ്പിംഗിനെ ആശ്രയിക്കുന്നവർ നിരവധിയാണ്.

സ്കിപ്പിംഗിലെ തുടക്കക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

*അധികം തയ്യാറെടുപ്പുകളോ ഉപകരണങ്ങളോ സ്കിപ്പിംഗിന് വേണ്ടായെന്നതാണ് സാധാരണക്കാർക്ക് സ്കിപ്പിംഗ് പ്രിയങ്കരമാകാനുള്ള കാരണം. സ്കിപ് ചെയ്യാൻ ആവശ്യമായ റോപ് മാത്രമാണ് ഇതിനാകെ വേണ്ടത്. റോപ്പിന് അത്യാവശ്യം നീളവും വലുപ്പവും ബലവും ഉറപ്പുവരുത്തുക.

*ആദ്യദിവസം തന്നെ ഒരുപാട് വട്ടം സ്കിപ് ചെയ്യാതിരിക്കുക. പതിയെ പതിയെ എണ്ണം കൂട്ടുന്നതാവും നല്ലത്. കൂടുതൽ വട്ടം സ്കിപ് ചെയ്താൽ പേശീവേദനയും മറ്റും ഉണ്ടാകുവാനുള്ള സാധ്യതകളുണ്ട്.

*സ്കിപ്പിംഗ് ചെയ്യുന്ന സമയത്ത് അനുയോജ്യമായ ചെരുപ്പുകൾ ധരിക്കാൻ ശ്രദ്ധിക്കുക. ഷൂസ്‌ ധരിക്കുന്നതാവും ഉത്തമം. സ്കിപ് ചെയ്യുന്ന സമയത്ത് കാലുകളിൽ മുറിവുകൾ പറ്റാതിരിക്കാൻ ഇവ സഹായിക്കും.

*തുടക്കക്കാർ സാവധാനം സ്കിപ് ചെയ്യുന്നതാണ് നല്ലത്. ഇവർക്ക് ഷൂസോ ചെരുപ്പോ ഇല്ലാതെയും സ്കിപ് ചെയ്യാവുന്നതാണ്. പക്ഷേ സ്കിപ് ചെയ്യുന്ന പ്രതലം കഠിനമല്ലായെന്ന് ഉറപ്പ് വരുത്തണമെന്ന് മാത്രം.

*പായയിലോ കാർപെറ്റിലോ സ്കിപ്പിംഗ് ചെയ്യാതിരിക്കുക. അങ്ങനെയുള്ള പ്രതലങ്ങളിൽ തെന്നിവീഴാനുള്ള സാധ്യത കൂടുതലാണ്.

*സ്കിപ്പിംഗ് തുടങ്ങുന്നതിനു മുൻപ് ശരീരത്തെ ചൂടാക്കി തയാറാക്കുക. സ്കിപ്പിംഗിന് ശേഷം ശരീരം തണുക്കാനും അവസരം കൊടുക്കുക

 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE