നിയമങ്ങൾ പാലിച്ച് ആത്‌മീയ സദസ്സുകൾ പുനരാരംഭിക്കണം; ജമലുല്ലൈലി തങ്ങൾ

By Desk Reporter, Malabar News
SYS EK _ Jamalullaili Thangal
മജ്‍ലിസുന്നൂർ സംഗമം സംസ്‌ഥാന അമീർ ജമലുല്ലൈലി തങ്ങൾ ഉൽഘാടനം ചെയ്യുന്നു.
Ajwa Travels

വെട്ടത്തൂർ: കോവിഡ് കാരണം നിർത്തി വെച്ചിരുന്ന ആത്‌മീയ സദസ്സുകൾ പുനരാരംഭിക്കണമെന്ന് മജ്‍ലിസുന്നൂർ സംസ്‌ഥാന അമീർ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി പറഞ്ഞു.

നിയമങ്ങൾ പാലിച്ച് വിദ്യാലയങ്ങൾ തുറക്കാനും രാഷ്‌ട്രീയ സാംസ്‌കാരിക പരിപാടികൾ നടത്താനുമുള്ള അനുമതി ലഭിച്ച സാഹചര്യത്തിൽ നിയമങ്ങൾ ലംഘിക്കാതെ ആത്‌മീയ സദസ്സുകൾ ആരംഭിക്കണമെന്നും സമൂഹത്തെ നൻമയിലേക്ക് കൈ പിടിച്ചുയർത്തുന്ന ആത്‌മീയ സദസ്സുകളാണ് പ്രതിസന്ധികളെ തരണം ചെയ്യാനുള്ള മാർഗമെന്നും തങ്ങൾ പറഞ്ഞു.

മലപ്പുറം ജില്ലയിൽ അറുപത്തി അഞ്ച് പഞ്ചായത്തുകളിൽ നിന്നുള്ള മജ്‍ലിസുന്നൂർ അമീറുമാരും കൺവീനർമാരും സംബന്ധിച്ച ജില്ലാ സംഗമം ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു ഇദ്ദേഹം. മജ്‍ലിസുന്നൂർ സംഘാടനത്തിൽ സംസ്‌ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം നടപ്പിലാക്കുന്ന പുതിയ മാനദണ്ഡങ്ങളുടെ മുന്നോടിയായാണ് ജില്ലാ സംഗമം സംഘടിപ്പിച്ചത്.

സയ്യിദ് മാനു തങ്ങൾ വെള്ളൂരിന്റെ പ്രാർഥനയോടെ സംഗമത്തിനു തുടക്കമായി. അൻവാറുൽ ഹുദാ സീനിയർ വൈസ് പ്രസിഡണ്ട് കെകെ അബ്‌ദുല്ല കുട്ടി ഹാജി വെട്ടത്തൂർ പതാക ഉയർത്തി. സമസ്‌ത ജില്ലാ ജനറൽ സെക്രട്ടറി പുത്തനഴി മൊയ്‌തീൻ ഫൈസി അധ്യക്ഷത വഹിച്ചു. എസ്‌വൈഎസ്‌ സംസ്‌ഥാന സെക്രട്ടറി അബ്‌ദുസ്സമദ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി സലീം എടക്കര, സെക്രട്ടറി ഹസൻ സഖാഫി പൂക്കോട്ടൂർ എന്നിവർ ക്ളാസ് നയിച്ചു.

മജ്‍ലിസുന്നൂറിന് ജില്ലാ അമീർ സയ്യിദ് ഒഎംഎസ് തങ്ങൾ മേലാറ്റൂർ നേതൃത്വം നൽകി. എകെ ആലിപ്പറമ്പ്, സയ്യിദ് ശമീറലി ശിഹാബ് തങ്ങൾ, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, നാലകത്ത് അബ്‌ദുള്ള ഫൈസി വെട്ടത്തൂർ, സി അബ്‌ദുള്ള മൗലവി, സയ്യിദ് ഷറഫുദ്ദീൻ തങ്ങൾ തൂത, ഷാഹിദ് യമാനി മുണ്ടക്കൽ, ശമീർ ഫൈസി ഒടമല സംസാരിച്ചു. മജ്‍ലിസുന്നൂർ ജില്ലാ മണ്ഡലം പഞ്ചായത്ത് അമീറുമാർ കൺവീനർമാർ, സ്വാഗതസംഘം ഭാരവാഹികളായ താജുദീൻമുസ്‌ലിയാർ, സൈദലവി മാസ്‌റ്റർ , ഷഫീഖ് വാഫിഒടമല, ഹംസ അശ്അരി, ജലീൽ ഹുദവി എന്നിവർക്കു പുറമേ ജില്ലയിലെ പ്രമുഖ പണ്ഡിതൻമാരും സാദാത്തുക്കളും പരിപാടിയിൽ പങ്കെടുത്തു.

Most Read: ‘ഗോഡ്‌സെ’ ലൈബ്രറി അടച്ചുപൂട്ടി; പുസ്‌തകങ്ങൾ പിടിച്ചെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE