തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി, പ്ളസ് ടു മോഡൽ പരീക്ഷകൾ ഇന്ന് ആരംഭിക്കും. രാവിലെയും ഉച്ചക്കുമായാണ് പരീക്ഷകൾ നടത്തുക. എട്ട് ലക്ഷത്തോളം വിദ്യാർഥികളാണ് പരീക്ഷകൾ എഴുതുന്നത്.
കോവിഡ് പശ്ചാത്തലത്തിൽ പ്രത്യേക മുന്നൊരുക്കങ്ങളോടെയാകും പരീക്ഷകൾ നടത്തുക. ഈ മാസം 31 മുതലാണ് എസ്എസ്എൽസി പൊതു പരീക്ഷകൾ ആരംഭിക്കുന്നത്. 30 മുതൽ പ്ളസ് ടു തിയറി പരീക്ഷകൾക്കും തുടക്കമാവും.
അതേസമയം എസ്എസ്എൽസി, പ്ളസ് ടു പരീക്ഷകൾക്ക് ഫോക്കസ് ഏരിയ 70 ശതമാനം മാത്രമെന്ന് മന്ത്രി വി ശിവൻകുട്ടി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ബാക്കി 30 ശതമാനം ചോദ്യങ്ങൾ നോൺ ഫോക്കസ് ഏരിയയിൽ നിന്നായിരിക്കും. മുഴുവൻ കുട്ടികൾക്കും അവരുടെ മികവിന് അനുസരിച്ച് സ്കോർ നേടാനാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.
Most Read: തിരുവനന്തപുരം ലോ കോളേജിൽ എസ്എഫ്ഐ- കെഎസ്യു സംഘർഷം