എസ്എസ്എൽസി പരീക്ഷാഫലം ജൂണിൽ; മൂല്യനിർണയം മെയ് 14 മുതൽ

By Staff Reporter, Malabar News
Representational Image

തിരുവനന്തപുരം: എസ്‌എസ്‌എല്‍സി പരീക്ഷാഫലം ജൂണ്‍ ആദ്യവാരം പ്രസിദ്ധീകരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. മൂല്യനിര്‍ണയം മെയ്‌ 14 മുതല്‍ 29 വരെ നടക്കും. പ്ളസ്‌ടു പരീക്ഷാഫലം ജൂണ്‍ 20നുള്ളിൽ പ്രസിദ്ധീകരിക്കും. മൂല്യനിര്‍ണയം മെയ്‌ 5 മുതല്‍ ജൂണ്‍ 10 വരെയാണ് നടക്കുക. പ്രാക്‌ടിക്കല്‍ പരീക്ഷകള്‍ ഈ മാസം 28 മുതല്‍ മെയ്‌ 15 വരെ നടക്കും.

ഈ മാസം 8 മുതലാണ് പരീക്ഷകൾ ആരംഭിച്ചത്. നേരത്തെ മാർച്ച് 17ന് പരീക്ഷകൾ തുടങ്ങാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ അധ്യാപകരുടെ പരീക്ഷാ ഡ്യൂട്ടിയും വോട്ടെണ്ണൽ കേന്ദ്രങ്ങളായ സ്‌കൂളുകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ ഏറ്റെടുക്കുന്നത് ഉൾപ്പടെയുള്ള വിഷയങ്ങളും ചൂണ്ടിക്കാട്ടി ഏപ്രിൽ 8ലേക്ക് മാറ്റുകയായിരുന്നു.

Read Also: മന്‍സൂര്‍ വധക്കേസ്; അന്വേഷണ സംഘത്തെ മാറ്റി, ഇനി ക്രൈം ബ്രാഞ്ച് അന്വേഷിക്കും

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE