ഡിഎംകെ മുന്നണിയുടെ നിയമസഭാ കക്ഷി നേതാവായി സ്‌റ്റാലിനെ തിരഞ്ഞെടുത്തു

By Staff Reporter, Malabar News
mk Stalin
Ajwa Travels

ചെന്നൈ: ഡിഎംകെ മുന്നണി നിയമസഭാ കക്ഷി നേതാവായി എംകെ സ്‌റ്റാലിനെ തിരഞ്ഞെടുത്തു. ഡിഎംകെ ആസ്‌ഥാനമായ അണ്ണാ അറിവാലയത്ത് നടന്ന എംഎൽഎമാരുടെ യോഗത്തിലാണ് സ്‌റ്റാലിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തത്. സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിച്ച് സ്‌റ്റാലിൻ നാളെ ഗവർണറെ കാണും. വെള്ളിയാഴ്‌ച തമിഴ്‌നാടിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌ത്‌ സ്‌റ്റാലിൻ അധികാരമേൽക്കും.

ആകെയുള്ള 234 സീറ്റുകളിൽ 158 സീറ്റുകളും വിജയിച്ചാണ് ഡിഎംകെ മിന്നുന്ന വിജയം സ്വന്തമാക്കിയത്. മുന്‍ ഡിഎംകെ സര്‍ക്കാരില്‍ നിന്ന് വ്യത്യസ്‌തമായി ഇത്തവണ ചെറുപ്പക്കാര്‍ക്ക് പ്രാധാന്യം നല്‍കുന്ന മന്ത്രിസഭയാണ് സ്‌റ്റാലിന്റെ പരിഗണനയിലുള്ളത്. മകൻ ഉദയനിധി സ്‌റ്റാലിൻ അടക്കമുള്ളവരും മന്ത്രിസഭയിലേക്ക് പരിഗണിക്കപ്പെടുന്നുണ്ട്.

Read Also: ഓക്‌സിജൻ ക്ഷാമം; കേന്ദ്രത്തെ നിശിതമായി വിമർശിച്ച് ഡെൽഹി ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE