ചെന്നൈ: തമിഴ്‌നാട് തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ സമഗ്രാധിപത്യം നിലനിര്‍ത്താനൊരുങ്ങി സ്‌റ്റാലിന്റെ ഡിഎംകെ. രാവിലെ ആരംഭിച്ച വോട്ടെണ്ണലിന്റെ ഓരോ ഘട്ടത്തിലും ഡിഎംകെ സ്‌ഥാനാർഥികള്‍ വ്യക്‌തമായ മേധാവിത്വമാണ് സംസ്‌ഥാനത്തുടനീളം നേടിക്കൊണ്ടിരിക്കുന്നത്.
സംസ്‌ഥാനത്തെ 21 കോര്‍പ്പറേഷനുകളിലേക്കും, 138 മുനിസിപ്പാലിറ്റികളിലേക്കും 489 ടൗണ്‍ പഞ്ചായത്തുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. ഫലം പ്രഖ്യാപിച്ച 100 മുനിസിപ്പാലിറ്റികളിലെ 344 വാർഡുകളിൽ ഡിഎംകെയുടെ 253 സ്‌ഥാനാർഥികളാണ് ജയിച്ചതെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്‌തമാക്കുന്നത്.
എഐഎഡിഎംകെ 71 സീറ്റുകളിലും ഒറ്റയ്‌ക്ക് മൽസരിച്ച ഡിഎംഡികെ മൂന്ന് സീറ്റുകളിലും ജയിച്ചു. വോട്ടണ്ണല്‍ അവസാനിച്ച 1788 ടൗണ്‍ പഞ്ചായത്ത് വാര്‍ഡുകളില്‍ 1236 ഇടത്തും ഡിഎംകെയാണ് വിജയിച്ചിരിക്കുന്നത്. 334 സീറ്റില്‍ എഐഎഡിഎംകെയും 26 സീറ്റില്‍ ബിജെപിയും 5 സീറ്റില്‍ ഡിഎംഡികെയും വിജയിച്ചു. വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്.
Read Also: പൊൻമുടി കെഎസ്ഇബി ഭൂമി വിവാദം; റവന്യൂ വകുപ്പിന് എതിരെ സിപിഎം