സംസ്ഥാന ചലചിത്ര പുരസ്‌കാരത്തിനായി സിനിമകളുടെ സ്‌ക്രീനിങ് ആരംഭിച്ചു.

By News Desk, Malabar News
MalabarNews_kerala state film awards
Representation Image
Ajwa Travels

2019ലെ സംസ്ഥാന ചലചിത്ര പുരസ്‌കാരം നിര്‍ണയിക്കുന്നതിന് ഉള്ള ജൂറി, സിനിമകളുടെ സ്‌ക്രീനിങ് ആരംഭിച്ചു. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് സ്‌ക്രീനിങ് പരിപാടികള്‍ ആരംഭിച്ചത്. ജൂറി അംഗങ്ങളെയും ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ചലച്ചിത്ര അക്കാദമി ജീവനക്കാരെയും റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിന് വിധേയമാക്കി.

സംസ്ഥാനത്തിന് പുറത്തു നിന്ന് എത്തുന്നവര്‍ക്കുള്ള ക്വാറന്റൈന്‍ കാലാവധി ഏഴ് ദിവസമാക്കി നിജപ്പെടുത്തിയ പശ്ചാത്തലത്തില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്ന ജൂറി ചെയര്‍മാന്‍ മധു അമ്പാട്ടും അംഗമായ എഡിറ്റര്‍ എല്‍. ഭൂമിനാഥനും സ്‌ക്രീനിങ്ങിനെത്തി. സംവിധായകരായ സലീം അഹമ്മദ്, എബ്രിഡ് ഷൈന്‍, ഛായാഗ്രഹകനും സംവിധായകനുമായ വിപിന്‍ മോഹന്‍, സൗണ്ട് എന്‍ജിനിയര്‍ എസ് രാധാകൃഷ്ണന്‍, പിന്നണി ഗായിക ലതിക, നടി ജോമോള്‍, എഴുത്തുകാരന്‍ ബെന്യാമിന്‍, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് (ജൂറി മെമ്പര്‍ സെക്രട്ടറി) എന്നിവരാണ് മറ്റു അംഗങ്ങള്‍.

രണ്ട് സബ് കമ്മിറ്റികളായാണ് ജുറി സിനിമകള്‍ കാണുന്നത്, കിന്‍ഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്കിലെ ചലച്ചിത്ര അക്കാദമിയുടെ രാമു കാര്യാട്ട് സ്‌ക്രീനിലും എല്‍.വി പ്രസാദ് തീയറ്ററിലുമാണ് പ്രദര്‍ശിപ്പിക്കുന്നത്. 119 സിനിമകളാണ് ഇത്തവണ പുരസ്‌കാരത്തിനായി നിര്‍ദ്ദേശിച്ചത് അതില്‍ അഞ്ചെണ്ണം കുട്ടികളുടെ സിനിമകളാണ്.

Read Also: കൊറോണ ഇൻഷുറൻസ് പോളിസി; അജ്ഞരായി ആളുകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE