സ്‌കൂളിൽ വച്ച് വിദ്യാർഥിനിക്ക് പീഡനം; അധ്യാപകൻ അറസ്‌റ്റിൽ

By Team Member, Malabar News
Student Raped In Maharashtra
Ajwa Travels

മുംബൈ: മഹാരാഷ്‌ട്രയിലെ വിദർഭ മേഖലയിലുള്ള യവത്‌മാളിൽ വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ സർക്കാർ സ്‌കൂൾ അധ്യാപകൻ അറസ്‌റ്റിൽ. ഇയാൾ കുട്ടിയെ സ്‌കൂളിൽ വച്ചാണ് പീഡനത്തിന് ഇരയാക്കിയത്. ക്‌ളാസ് കഴിഞ്ഞതിന് ശേഷം ട്യൂഷൻ ഉണ്ടെന്ന പേരിൽ അധ്യാപകൻ കുട്ടിയോട് സ്‌കൂളിൽ നിൽക്കാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് സ്‌കൂളിൽ വച്ച് കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.

സംഭവത്തിൽ സംശയം തോന്നിയ നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് അധ്യാപകൻ പിടിയിലായത്. ഏകദേശം 2 മാസക്കാലമായി വിദ്യാർഥിനിയെ ഇയാൾ പീഡനത്തിന് ഇരയാക്കുന്നതായി പരാതിയിൽ വ്യക്‌തമാക്കുന്നുണ്ട്. അധ്യാപകനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്താണ് നിലവിൽ അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്‌.

Read also: ദളിത് വിഭാഗത്തെ അപമാനിച്ച് വീഡിയോ; തമിഴ്‌ നടി മീരാ മിഥുനെതിരെ കേസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE