ദളിത് വിഭാഗത്തെ അപമാനിച്ച് വീഡിയോ; തമിഴ്‌ നടി മീരാ മിഥുനെതിരെ കേസ്

By News Desk, Malabar News
Kollywood actress Meera Mithun booked over derogatory remarks against Dalits

ചെന്നൈ: ദളിത് സമുദായങ്ങളെ അപമാനിച്ച് സംസാരിച്ചെന്ന പരാതിയിൽ തമിഴ്‌ നടിയും യൂ ട്യൂബറുമായ മീരാ മിഥുനെതിരെ പോലീസ് കേസെടുത്തു. ദളിത് കേന്ദ്രീകൃത പാർട്ടിയായ ‘വിടുതലൈ സിരുത്തൈൽ കച്ചി’യുടെ ഭാരവാഹി വണ്ണിയരശ് നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് നടപടി.

ഓഗസ്‌റ്റ്‌ ഏഴിന് മീര യൂ ട്യൂബിൽ അപ്‍ലോഡ് ചെയ്‌ത വീഡിയോയിൽ പട്ടികജാതിക്കാർക്ക് എതിരെ അപകീർത്തികരമായ രീതിയിൽ സംസാരിച്ചെന്നാണ് ആരോപണം. ദളിത് വിഭാഗങ്ങളിൽ ഉള്ളവരെല്ലാം കുറ്റവാളികളാണെന്നും തമിഴ്‌ സിനിമാ മേഖലയിൽ നിന്ന് ദളിത് വിഭാഗത്തിലുള്ള സംവിധായകരെ പുറത്താക്കണമെന്നും വീഡിയോയിൽ പറഞ്ഞിരുന്നു. ഇതിനെതിരെ സോഷ്യൽ മീഡിയയിലടക്കം വൻ പ്രതിഷേധവും ഉയർന്നിരുന്നു. ഇതിന് മുൻപും വിവിധ പരാമർശങ്ങളുടെ പേരിൽ ഇവർ വിവാദത്തിലായിട്ടുണ്ട്.

വണ്ണിയരശിന്റെ പരാതിയിൽ നടിക്കെതിരെ ഐപിസി 153, 153A (1) (a), 505(1) (b), 505 (2) എന്നീ വകുപ്പുകളും എസ്‌സി, എസ്‌ടി അതിക്രമങ്ങൾ തടയൽ നിയമപ്രകാരമുള്ള വിവിധ വകുപ്പുകളും പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Also Read: മഹാരാഷ്‌ട്രയില്‍ റൂം മേറ്റിനെ യുവാവ് തലക്കടിച്ചു കൊന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE