ന്യൂഡെൽഹി: രാജ്യത്ത് പ്രതിദിനം ഉയരുന്ന ഇന്ധനവിലയിൽ വിമർശനം ഉന്നയിച്ച് ബിജെപി നേതാവ് സുബ്രഹ്‌മണ്യ സ്വാമി. പെട്രോൾ-ഡീസൽ വിലയിൽ ഉണ്ടാകുന്ന വർധനവ് മൂലം രാജ്യത്തെ സത്യസന്ധരായ മനുഷ്യരാണ് ദുരിതത്തിലാകുന്നതെന്ന് അദ്ദേഹം വ്യക്‌തമാക്കി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്. കൂടാതെ ഇത്തരത്തിലുള്ള ആളുകളുടെ സാമ്പത്തിക തിരിച്ചു വരവിന് ഇത് പ്രയാസമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പെഗാസസ് ഫോൺ ചോർത്തൽ വിവാദവുമായി ബന്ധപ്പെട്ടും കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി സുബ്രഹ്‌മണ്യ സ്വാമി രംഗത്തെത്തിയിരുന്നു. വിവാദത്തിൽ മറയ്‌ക്കാൻ ഒന്നും ഇല്ലെങ്കിൽ പ്രധാനമന്ത്രി ഇസ്രായേലിന് കത്തയക്കണമെന്നും, യാഥ്യാർഥ്യം എന്താണെന്ന് അറിയണമെന്നും അദ്ദേഹം അന്ന് വ്യക്‌തമാക്കിയിരുന്നു.
കൂടാതെ ഇന്ധനവില വർധനവിനെതിരെ നേരത്തെയും സുബ്രഹ്‌മണ്യ സ്വാമി രംഗത്ത് വന്നിട്ടുണ്ട്. രാമന്റെ ഇന്ത്യയിൽ പെട്രോളിന് 93 രൂപ, സീതയുടെ നേപ്പാളിൽ 53 രൂപ, രാവണന്റെ ലങ്കയിൽ 51 രൂപ എന്നെഴുതിയ ട്വീറ്റിലൂടെയാണ് നേരത്തെ അദ്ദേഹം ഇന്ധനവിലയിൽ പ്രതിഷേധം അറിയിച്ചത്.
Read also: ബഹിരാകാശത്തെ സിനിമാ ചിത്രീകരണം; റഷ്യൻ സംഘം യാത്ര തിരിച്ചു