ബഹിരാകാശത്തെ സിനിമാ ചിത്രീകരണം; റഷ്യൻ സംഘം യാത്ര തിരിച്ചു

By News Desk, Malabar News
Filming On Space_Russia
Ajwa Travels

മോസ്‌കോ: അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ ആദ്യത്തെ സിനിമാ ചിത്രീകരണത്തിനായി റഷ്യൻ സംഘം യാത്ര തിരിച്ചു. നടി യുലിയ പെരെസിൽഡ്, സംവിധായകനും നിർമാതാവുമായ ക്ളിം ഷിപെൻകോ, ബഹിരാകാശ സഞ്ചാരി ആന്റൻ ഷകപ്‌ളെറോവ് എന്നിവരെ വഹിച്ചുകൊണ്ട് സോയൂസ് എംഎസ്‌- 19 പേടകം പറന്നുയർന്നു. ബൈക്കന്നൂരിൽ നിന്നാണ് രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് സിനിമാ സംഘം യാത്ര തിരിച്ചത്. ദൗത്യം പൂർത്തിയാക്കി ഇവർ ഈ മാസം 17ന് തിരികെയെത്തും.

‘ചലഞ്ച്’ എന്ന് പേര് നൽകിയിരിക്കുന്ന ചിത്രത്തിന്റെ ചില ഭാഗങ്ങളാണ് ബഹിരാകാശ കേന്ദ്രത്തിൽ ചിത്രീകരിക്കുക. നേരത്തേ 2 തവണ പാളിയ ദൗത്യമാണിത്. രാജ്യാന്തര ബഹിരാകാശ നിലയത്തിലെ റഷ്യൻ ഭാഗത്ത് സിനിമ ചിത്രീകരിക്കാനുള്ള സൗകര്യം കുറവായത് കൊണ്ട് നൗക എന്ന പുതിയ ലാബ് മൊഡ്യൂൾ സജ്‌ജീകരിച്ചിട്ടുണ്ട്.

നിലയത്തിലെ ഒരാൾക്ക് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് അടിയന്തര ചികിൽസക്കായി പോകുന്ന സർജന്റെ റോളാണ് നടി യുലിയ പെരെസിൽഡിന്. ഇപ്പോൾ നിലയത്തിലുള്ള റഷ്യയുടെ ഒലേഗ് നൊവിറ്റ്‌സ്‌കിയാണ് രോഗിയായി അഭിനയിക്കുക.

Also Read: ലഖിംപൂർ കൂട്ടക്കൊല; മന്ത്രിയുടെ മകനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE