കാര്‍ഷിക യന്ത്രങ്ങള്‍ക്ക് സബ്‌സിഡി; പദ്ധതിയുമായ് കൃഷി വകുപ്പ്

By Team Member, Malabar News
Malabarnews_agricultural machinery
Representational image
Ajwa Travels

വയനാട് : കാര്‍ഷിക യന്ത്രങ്ങള്‍ക്ക് സബ്‌സിഡി പദ്ധതിയുമായ് കൃഷി വകുപ്പ്. പദ്ധതിയിലേക്കുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചു. താല്പര്യമുള്ള കര്‍ഷകര്‍ക്കും സംഘങ്ങള്‍ക്കും https://www.agrimachinery.nic.in എന്ന കേന്ദ്രസര്‍ക്കാര്‍ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

രജിസ്‌ട്രേഷനായ് കര്‍ഷകര്‍ ആധാര്‍ കാര്‍ഡ്, നികുതി അടച്ച രസീത്, പാസ്‌പോര്‍ട്ട് സൈസിലുള്ള ഫോട്ടോ,ബാങ്ക് പാസ്ബുക്ക് കോപ്പി,സംവരണജാതിയില്‍ പെട്ടവരാണെങ്കില്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ ലഭ്യമാക്കണം. സബ്സിഡിക്ക് രജിസ്റ്റര്‍ ചെയ്യാനുദ്ദേശിക്കുന്ന സംഘങ്ങള്‍, സംഘത്തിന്റെ രജിസ്‌ട്രേഷന്‍, പാന്‍ കാര്‍ഡ്, ബാങ്ക് പാസ്സ് ബുക്കിന്റെ പകര്‍പ്പ് എന്നിവ ലഭ്യമാക്കണം.

സ്വന്തമായോ കമ്പ്യൂട്ടര്‍ സെന്ററുകളില്‍ നിന്നോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.കര്‍ഷകര്‍ക്ക് 40 മുതല്‍ 50 ശതമാനം വരെ സബ്‌സിഡി ലഭിക്കും.ആദ്യമായി രജിസ്റ്റര്‍ ചെയ്യുന്ന സംഘങ്ങള്‍ക്ക് 8 ലക്ഷം രൂപ വരെയും സബ്‌സിഡി ലഭിക്കും.താല്പര്യമുള്ളവര്‍ കണിയാമ്പറ്റ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയവുമായ് ബന്ധപ്പെടണം.കൂടുതല്‍ വിവരങ്ങള്‍ക്ക് ; 9383471924, 9746660621

 

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE