കടുത്ത വേനലിൽ കൂട്ടായി കരിമ്പ് ജ്യൂസ്; അറിയാം ഗുണങ്ങൾ

ദാഹം അകറ്റാൻ മാത്രമല്ല, നിരവധി ആരോഗ്യഗുണങ്ങളും കരിമ്പ് ജ്യൂസ് പ്രദാനം ചെയ്യുന്നുണ്ട്. കരിമ്പിൽ കൊഴുപ്പ് ഒട്ടുമില്ല. മധുരം സ്വാഭാവികമായും കരിമ്പിനുണ്ട്. അതുകൊണ്ടുതന്നെ, കരിമ്പിൻ ജ്യൂസ് തയ്യാറാക്കുമ്പോൾ പഞ്ചസാര ചേർക്കേണ്ട ആവശ്യമില്ല. 100 ഗ്രാം കരിമ്പിൻ ജ്യൂസിൽ വെറും 270 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. കൂടാതെ, കരിമ്പിൽ ധാരാളം നാരുകളും അടങ്ങിയിട്ടുണ്ട്.

By Trainee Reporter, Malabar News
sugarcane juice
Rep. Image
Ajwa Travels

കടുത്ത വേനലിൽ ദാഹം അകറ്റാൻ ദാഹമകറ്റാൻ പറ്റിയ ഒന്നാണ് കരിമ്പ് ജ്യൂസ്. എന്നാൽ, മറ്റു ജ്യൂസുകളെ അപേക്ഷിച്ചു നാം കരിമ്പ് ജ്യൂസിന് അത്ര പ്രാധാന്യം നൽകാറില്ല. ഇത് എല്ലായിപ്പോഴും എല്ലായിടത്തും ലഭിക്കില്ല എന്നതാണ് ഒരു കാരണം. എന്നാൽ, വേനൽക്കാലം ആയാൽ പിന്നെ തെരുവോരങ്ങളിൽ എല്ലാം കരിമ്പ് ജ്യൂസ് കടകൾ ധാരാളമായി തലപൊക്കി തുടങ്ങും. ആരോഗ്യഗുണങ്ങൾ അറിഞ്ഞിട്ടൊന്നുമല്ല മിക്കവരും ഇത് വാങ്ങി കുടിക്കുന്നത്.

ഏറെ സ്വാദിഷ്‌ടവും ആരോഗ്യദായകവുമാണ് കരിമ്പ് ജ്യൂസ്. ദാഹം അകറ്റാൻ മാത്രമല്ല, നിരവധി ആരോഗ്യഗുണങ്ങളും കരിമ്പ് ജ്യൂസ് പ്രദാനം ചെയ്യുന്നുണ്ട്. കരിമ്പിൽ കൊഴുപ്പ് ഒട്ടുമില്ല. മധുരം സ്വാഭാവികമായും കരിമ്പിനുണ്ട്. അതുകൊണ്ടുതന്നെ, കരിമ്പിൻ ജ്യൂസ് തയ്യാറാക്കുമ്പോൾ പഞ്ചസാര ചേർക്കേണ്ട ആവശ്യമില്ല. 100 ഗ്രാം കരിമ്പിൻ ജ്യൂസിൽ വെറും 270 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. കൂടാതെ, കരിമ്പിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ശരീരഭാരം കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉപയോഗിക്കാവുന്ന മികച്ച ഒരു പാനീയമാണിത്.

ഫൈബറും പ്രോട്ടീനും വൈറ്റമിൻ എ, ബി, സിയും ആന്റി ഓക്‌സിഡന്റുകൾ എല്ലാം അടങ്ങുന്ന കരിമ്പ് ജ്യൂസ് ഊർജത്തിന്റെ പവർഹൗസാണ്. ദാഹം മാറുമെന്ന് മാത്രമല്ല, കരിമ്പിൻ ജ്യൂസിന് ഗുണങ്ങൾ വേറെയുമുണ്ട്.

1. ദഹനം മെച്ചപ്പെടുത്തും

ദഹന സംവിധാനത്തെ ശക്‌തിപ്പെടുത്തി വയറിലെ അണുബാധകളെയും കരിമ്പ് ജ്യൂസ് അകറ്റി നിർത്തുന്നു. മലബന്ധം ഉള്ളവർക്കും ഇത് ഉത്തമമാണ്.

2. മൂത്രനാളിയിലെ അണുബാധയ്‌ക്ക് ഉത്തമം

ഡൈയൂറേറ്റിക്കായ കരിമ്പ് ജ്യൂസ് ശരീരത്തിൽ നിന്ന് വിഷാംശവും അണുബാധകളും നീക്കം ചെയ്യുന്നു. ഇത് ഇടയ്‌ക്കിടെ കുടിക്കുന്നത് മൂത്രനാളിയിലെ അണുബാധകളെയും മൂത്രം ഒഴിക്കുമ്പോൾ പുകച്ചിൽ പോലുള്ള പ്രശ്‌നങ്ങളെയും നിയന്ത്രിക്കുന്നു. കൊളസ്‌ട്രോളും സാച്ചുറേറ്റഡ് കൊഴുപ്പും ഇല്ലാത്തതും സോഡിയം കുറഞ്ഞതുമായ കരിമ്പ് ജ്യൂസ് നീർക്കെട്ട് കുറച്ചു വൃക്കകളെയും സംരക്ഷിക്കുന്നു.

3. പനി മൂലമുള്ള ചുഴലി രോഗത്തിന് ആശ്വാസം

കുട്ടികളിൽ ശരീരതാപനില കൂടുമ്പോൾ ഉണ്ടാകുന്ന ഫെബ്രൈൽ സീഷർ എന്ന ചുഴലി രോഗത്തിന് കരിമ്പിൻ ജ്യൂസ് പ്രതിവിധിയാണ്.

sugarcane juice

4. പ്രതിരോധ സംവിധാനത്തെ ശക്‌തിപ്പെടുത്തും

നിത്യവും കരിമ്പ് ജ്യൂസ് കുടിക്കുന്നവരുടെ പ്രതിരോധ സംവിധാനം ശക്‌തി ഉള്ളതായിരിക്കും. ഇതിലെ ആന്റിഓക്‌സിഡന്റുകളും വൈറ്റമിൻ സിയുമാണ് പ്രതിരോധ സംവിധാനത്തെ ബലപ്പെടുത്തുന്നത്. ഇത് ശരീരത്തിലെ നീർക്കെട്ടും കുറയ്‌ക്കും.

5. എല്ലുകളെ ശക്‌തിപ്പെടുത്തും

കാൽസ്യം, മഗ്‌നീഷ്യം, ഫോസ്‌ഫറസ്‌, അയൺ, പൊട്ടാസ്യം പോലുള്ള ധാതുക്കളുടെ കലവറയാണ് കരിമ്പ് ജ്യൂസ്. ഇത് എല്ലുകളെ ശക്‌തിപ്പെടുത്തി ഓസ്‌റ്റിയോപോറോസിസ് പോലുള്ള രോഗങ്ങൾക്കുള്ള സാധ്യത കുറയ്‌ക്കും. അതേസമയം, ശരീരത്തിലെ പഞ്ചസാരയുടെ തോത് ഉയരുമെന്നതിനാൽ പ്രമേഹ രോഗികൾ ഡോക്‌ടറുടെ നിർദ്ദേശ പ്രകാരം മാത്രമേ കരിമ്പ് ജ്യൂസ് കുടിക്കാൻ പാടുള്ളൂ.

6. മഞ്ഞപ്പിത്തം അകറ്റാം

കഫ ദോഷം കുറയ്‌ക്കുന്ന പ്രകൃതിദത്ത കൂളന്റ് ആണ് കരിമ്പ്. ഇത് കരളിനെ ശക്‌തിപ്പെടുത്തി മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങളെ അകറ്റും. ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ കരിമ്പ് ജ്യൂസ് കരളിനെ അണുബാധകളിൽ നിന്ന് സംരക്ഷിച്ചു ബിലിറൂബിൻ തോതും നിയന്ത്രണത്തിൽ നിർത്തും. എന്തെങ്കിലും രോഗങ്ങൾ മൂലം ശരീരത്തിൽ നിന്ന് നഷ്‌ടപ്പെടുന്ന പ്രോട്ടീനും പോഷണങ്ങളും വീണ്ടും നിറയ്‌ക്കാനും കരിമ്പ് ജ്യൂസ് സഹായിക്കും.

(ഓർക്കുക: ആരോഗ്യ സംബന്ധമായ വാർത്തകളിൽ പറയുന്ന കാര്യങ്ങൾ അംഗീകൃത ആരോഗ്യ വിദഗ്‌ധരുടെ അഭിപ്രായം തേടാതെ സ്വയം ചെയ്യാൻ പാടുള്ളതല്ല.)

Most Read: ജംഷദ്‌പൂരിൽ വീണ്ടും സംഘർഷം; നിരോധനാജ്‌ഞ പ്രഖ്യാപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE