ലക്ഷദ്വീപ് ജനതയ്‌ക്ക്‌ ഐക്യദാർഢ്യം; പ്രമേയം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി

By Syndicated , Malabar News
pinarayi vijayan
Ajwa Travels

തിരുവനന്തപുരം: ലക്ഷദ്വീപ് ജനതയ്‌ക്ക്‌ വേണ്ടി കേരള നിയമസഭയില്‍ പൊതുപ്രമേയം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലക്ഷദ്വീപിന്റെ കാര്യത്തിൽ കേരളത്തിലെ എല്ലാവർക്കും കടുത്ത വികാരമാണുള്ളത്. നമ്മുടെ സഹോദരങ്ങളാണ് ദ്വീപ് നിവാസികൾ. അവിടെയുള്ള പ്രശ്‌നങ്ങളിൽ പൊതുപ്രമേയം അവതരിപ്പിക്കുന്നത് ഔചിത്യമായിരിക്കും. അതിനുള്ള നടപടികൾ സർക്കാർ ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ ഭരണ പരിഷ്‌കാരങ്ങൾക്കെതിരെ ലക്ഷദ്വീപ് ജനത നടത്തുന്ന പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം എന്ന നിലയില്‍ കേരള നിയമസഭ പ്രമേയം പാസാക്കണമെന്ന ആവശ്യവുമായി ഷാഫി പറമ്പില്‍ എംഎല്‍എ ഉള്‍പ്പടെയുള്ള നേതാക്കള്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇക്കാര്യം പരിശോധിച്ച് വരികയാണെന്ന് സ്‌പീക്കര്‍ എംബി രാജേഷും വ്യക്‌തമാക്കിയിരുന്നു.

Read also: ചുഴലിക്കാറ്റിനിടയിൽ ജനിച്ചത് 300 കുട്ടികൾ; ‘യാസ്’ എന്ന് പേര് നൽകി മാതാപിതാക്കൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE