മുഖ്യമന്ത്രിയുടെ സൗജന്യ വാക്‌സിൻ പ്രഖ്യാപനത്തിൽ പരാതി നൽകിയതായി സുരേന്ദ്രൻ

By News Desk, Malabar News
Surendran Against CM
Pinarayi Vijayan, K Surendran
Ajwa Travels

കോഴിക്കോട്: കേരളത്തിൽ കോവിഡ് പ്രതിരോധ വാക്‌സിൻ സൗജന്യമായി നൽകുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തിൽ പരാതി നൽകിയതായി ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് വോട്ടർമാർക്ക് വാഗ്‌ദാനം നൽകിയത് ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയതായാണ് സുരേന്ദ്രൻ അറിയിച്ചത്.

നേരത്തെ, മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ചു കൊണ്ട് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് രംഗത്തെത്തിയിരുന്നു. വാക്‌സിൻ സൗജന്യമായി നൽകുന്നു എന്ന് പറയാൻ മുഖ്യമന്ത്രിക്ക് നാണമില്ലേ, രാജ്യം മുഴുവൻ വാക്‌സിൻ സൗജന്യമായി നൽകുമെന്ന് കേന്ദ്രസർക്കാർ മുമ്പ് തന്നെ വ്യക്‌തമാക്കിയതാണ്. കേന്ദ്ര പദ്ധതികളുടെ ക്രെഡിറ്റ് അടിച്ചെടുക്കുന്ന എട്ടുകാലി മമ്മൂഞ്ഞാണ് പിണറായി വിജയനെന്നും സുരേന്ദ്രൻ പരിഹസിച്ചു.

Also Read: പ്രധാനമന്ത്രിക്ക് കത്തയക്കുന്ന മുഖ്യമന്ത്രിയോട് സഹതാപം; പ്രതിപക്ഷ നേതാവ്

മുഖ്യമന്ത്രിയുടെ പ്രസ്‌താവനക്കെതിരെ യുഡിഎഫും രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പു ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി നടത്തിയ വാഗ്‌ദാനങ്ങളും പ്രഖ്യാപനങ്ങളും പരിശോധിക്കണമെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കെസി ജോസഫ് എംഎൽഎ സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് നൽകിയതായി യുഡിഎഫ് നേതൃത്വം അറിയിച്ചു.

അതേസമയം, പരാതികളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ചെയർമാൻ വി ഭാസ്‌കരൻ പറയുന്നത്. മാദ്ധ്യമങ്ങളിലെ വാർത്തകൾ താൻ കണ്ടുവെന്നും പരാതി കിട്ടിയാൽ ചട്ടലംഘനം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE