കോവിഡ് ധനസഹായമായി അഞ്ച് കോടി നല്‍കി നടന്‍ സൂര്യ

By Team Member, Malabar News
Malabarnews_surya
Actor Surya
Ajwa Travels

കോവിഡ് വ്യാപനവും ലോക്ഡൗണും മൂലം ദുരിതത്തിലായ സിനിമാപ്രവര്‍ത്തകര്‍ക്ക് സഹായവുമായി തമിഴ് നടന്‍ സൂര്യ. കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് താന്‍ അഞ്ചു കോടി രൂപ നല്‍കുമെന്നാണ് താരം അറിയിച്ചിരിക്കുന്നത്. തന്റെ പുതിയ ചിത്രമായ സൂരറൈ പോട്ര് റീലീസിനെത്തുന്ന കാര്യം വ്യക്തമാക്കുന്ന കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കോവിഡ് മൂലം നിരവധി സിനിമാ പ്രവര്‍ത്തകരുടെ ജീവിതം വഴിമുട്ടിയിട്ടുണ്ട്. അത്തരം ആളുകളെയും കോവിഡിനെതിരെ പോരാടുന്ന ആളുകളെയും സഹായിക്കാനാണ് ഈ തുക നല്‍കുക.

കോവിഡ് വ്യാപനം മൂലം പുതിയ ചിത്രമായ സൂരറൈ പോട്ര് ഓണ്‍ലൈനായാണ് റിലീസ് ചെയ്യുന്നത്. നിലവിലെ സാഹചര്യം മനസിലാക്കണമെന്നും തീയറ്റര്‍ റിലീസ് ലക്ഷ്യമാക്കി മറ്റ് രണ്ട് സിനിമകള്‍ കൂടി ചെയ്യുന്നുണ്ടെന്നും താരം വ്യക്തമാക്കി.

സുധി കോങ്ക്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളി താരം അപര്‍ണ ബാലമുരളിയാണ് സൂര്യയുടെ നായികയായി എത്തുന്നത്. എയര്‍ ഡെക്കാണ്‍ ആഭ്യന്തര വിമാന സര്‍വീസിന്റെ സ്ഥാപകനായ ജി ആര്‍ ഗോപിനാഥിന്റെ ജീവിതം ആസ്പദമാക്കിയാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE